മൂന്നാം വട്ടവും വാരാണസിയിൽ നിന്ന് ജനവിധി തേടി പ്രധാനമന്ത്രി നരേന്ദ്രമോദി; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നാം വട്ടവും വാരാണസിയിൽ നിന്ന് ജനവിധി തേടി പ്രധാനമന്ത്രി നരേന്ദ്രമോദി; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 09:37 am IST
FacebookTwitterWhatsAppTelegram

വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്ന് മൂന്നാം വട്ടവും ജനവിധി തേടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവർ പത്രികാ സമർപ്പണവേളയിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് വിവരം. ഗംഗയിൽ മുങ്ങിക്കുളിച്ച് കാലഭൈരവനോട് പ്രാർത്ഥിച്ച ശേഷം രാവിലെ 11.40ഓടെ അദ്ദേഹം പത്രിക സമർപ്പിക്കും. പത്രികാ സമർപ്പണത്തിന് മുന്നോടിയായി വാരാണസിയിൽ ഇന്നലെ പ്രധാനമന്ത്രി റോഡ്‌ഷോ നടത്തിയിരുന്നു. വീണ്ടും അധികാരത്തിൽ എത്തിയാൽ വാരാണസിയുടെ വികസനത്തിനായി ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

2014ലാണ് പ്രധാനമന്ത്രി ആദ്യമായി ഇവിടെ നിന്ന് ജനവിധി തേടുന്നത്. വീണ്ടും വാരാണസിയിൽ നിന്ന് മത്സരിക്കാനൊരുങ്ങുന്ന വേളയിൽ താൻ വളരെയധികം വികാരഭരിതനാകുന്നുണ്ടെന്നാണ് പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ”വാരാണസിയിലെ ജനങ്ങളുടെ കരുതലിന് കീഴിൽ കഴിഞ്ഞ 10 വർഷം ഇത്രവേഗം കടന്നുപോയി എന്ന് പോലും മനസിലാക്കാനായില്ല. മാ ഗംഗ എന്നെ വിളിക്കുന്നുവെന്ന് മുൻപൊരു ഘട്ടത്തിൽ പറഞ്ഞിരുന്നു. എന്നാലിന്ന് മാ ഗംഗ തന്നെ ദത്തെടുത്തുവെന്നും” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ബാബ വിശ്വനാഥന്റെ അനുഗ്രഹത്തോടെ, അദ്ദേഹത്തിന്റെ കാശിയെ സേവിക്കുന്നതിനായി താൻ സ്വയം സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ്‌
നടക്കുന്നത്. കോൺഗ്രസിന്റെ അജയ് റായ് ആണ് പ്രധാനമന്ത്രിയുടെ എതിരാളിയായി മത്സരിക്കുന്നത്. മൂന്നാം വട്ടമാണ് അജയ് റായ് പ്രധാനമന്ത്രിക്കെതിരെ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത്. 2014ൽ ആം ആദ്മി പാർട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും വാരാണസിയിൽ നിന്ന് നരേന്ദ്രമോദിക്കെതിരായി മത്സരിച്ചിരുന്നു. അന്ന് മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയം സ്വന്തമാക്കിയത്.

Tags: BJPVaranasipm modiELECTION NEWS 2024
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies