കുതിച്ചുപായാം : ഇന്ത്യയുടെ മുഖം മാറ്റിമറിയ്ക്കാൻ വരുന്നു 10 എക്സ്പ്രസ് വേകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുതിച്ചുപായാം : ഇന്ത്യയുടെ മുഖം മാറ്റിമറിയ്‌ക്കാൻ വരുന്നു 10 എക്സ്പ്രസ് വേകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 10:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി 10 എക്സ്പ്രസ് വേകളാണ് ഇന്ത്യയിൽ ഒരുങ്ങുന്നത് . റോഡ് യാത്രയെ പൂർണ്ണമായും മാറ്റി മറിയ്‌ക്കുന്ന പുതിയ പദ്ധതികളെ കുറിച്ച് അറിയാം .

1. ഡൽഹി-മുംബൈ എക്സ്പ്രസ് വേ

ഇന്ത്യയിൽ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എക്സ്പ്രസ് വേകളിൽ ഒന്നാണ് ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേ . 1,386 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ എക്‌സ്‌പ്രസ് വേ . രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 12 മണിക്കൂറായി കുറയ്‌ക്കാനാകുന്ന പദ്ധതിയാണിത് . ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ദാദ്ര ആൻഡ് നഗർ ഹവേലി, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇത് കടന്നു പോകുക.

2. വാരണാസി-റാഞ്ചി-കൊൽക്കത്ത എക്‌സ്പ്രസ് വേ

വാരണാസിയിൽ നിന്ന് റാഞ്ചി വഴി കൊൽക്കത്തയിലേക്കുള്ള ഈ എക്‌സ്പ്രസ് വേ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലൂടെ കടന്നുപോകും . 612 കിലോമീറ്റർ ദൈർഘ്യമുള്ള പ്രവേശന നിയന്ത്രിത ഇടനാഴിയാകുമിത് . ഇതു വഴി വാരണാസി-റാഞ്ചി-കൊൽക്കത്ത യാത്രാ സമയം 15 മണിക്കൂറിൽ നിന്ന് 9 മണിക്കൂറായി കുറയും .

3. ഹൈദരാബാദ്-വിശാഖപട്ടണം എക്സ്പ്രസ് വേ

ഹൈദരാബാദ് മുതൽ വിശാഖപട്ടണം വരെയുള്ള അതിവേഗ പാതയാണിത് . തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ഇതിന് 222 കിലോമീറ്റർ ദൈർഘ്യമാണിതിനുള്ളത് .

4. ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ

സഹാറൻപൂർ വഴിയുള്ള ഡൽഹി-ഡെറാഡൂൺ എക്‌സ്‌പ്രസ് വേയും പ്രവേശന നിയന്ത്രിത ഇടനാഴിയാണ് . 239 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേ വരുന്നതോടെ ഡൽഹി-ഡെറാഡൂൺ യാത്രാ സമയം 2.5 മണിക്കൂറായി കുറയും .രാജാജി നാഷണൽ പാർക്കിന്റെ ഇക്കോ സെൻസിറ്റീവ് സോണിലൂടെയാണ് ഇത് കടന്നുപോകുന്നത്. 340 മീറ്റർ ദത്ത് കാലി തുരങ്കം ഉൾപ്പെടുന്ന 12 കിലോമീറ്റർ എലിവേറ്റഡ് വന്യജീവി ഇടനാഴിയാണ് നിർമിക്കുന്നത്. ചുറ്റുമുള്ള വന്യജീവികളെ സംരക്ഷിക്കാനാണ് തുരങ്കം നിർമ്മിക്കുന്നത്.

5. സൂറത്ത്-നാസിക്-സോലാപൂർ എക്സ്പ്രസ് വേ

സൂറത്ത്-നാസിക്-അഹമ്മദ്‌നഗർ-സോലാപൂർ എക്‌സ്‌പ്രസ് വേ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത് . 730 കിലോമീറ്റർ ദൈർഘ്യമാണിതിനുള്ളത് .

6. ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേ

ഡൽഹിയും കത്രയും തമ്മിലുള്ള യാത്രാസമയം 6 മണിക്കൂറായി കുറയ്‌ക്കാൻ സഹായിക്കുന്ന പദ്ധതിയാണിത് . ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലൂടെയാകും ഇത് കടന്നു പോകുക.

7. ഇൻഡോർ-ഹൈദരാബാദ് എക്സ്പ്രസ് വേ

ഇൻഡോർ മുതൽ ഹൈദരാബാദ് വരെയുള്ള അതിവേഗ പാത മധ്യപ്രദേശ്, മഹാരാഷ്‌ട്ര, തെലങ്കാന എന്നിവിടങ്ങളിലൂടെയാകും കടന്നു പോകുക . 525 കിലോമീറ്റർ ദൂരമാണ് ഈ എക്സ്പ്രസ് വേ നീണ്ടുകിടക്കുന്നത്.

8. കാൺപൂർ-ലക്‌നൗ എക്‌സ്പ്രസ് വേ

കാൺപൂർ മുതൽ ലക്നൗ വരെയുള്ള എക്‌സ്‌പ്രസ്‌വേയ്‌ക്ക് 63 കിലോമീറ്റർ ദൈർഘ്യമാണുള്ളത് .

9. അമൃത്സർ-ഭട്ടിൻഡ-ജാംനഗർ എക്സ്പ്രസ് വേ

അമൃത്സറിൽ നിന്ന് ഭട്ടിൻഡ വഴി ജാംനഗറിലേക്കുള്ള ഈ എക്സ്പ്രസ് വേയ്‌ക്ക് 917 കിലോമീറ്റർ ദൈർഘ്യമുണ്ട് . പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലൂടെയാണ് ഈ എക്‌സ്പ്രസ് വേ കടന്നുപോകുന്നത്.

10. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ

രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും 2 മണിക്കൂറായി കുറയ്‌ക്കുന്ന പദ്ധതിയാണിത് . 262 കിലോമീറ്റർ ദൂരത്തിൽ നീണ്ടുകിടക്കുന്നതാണ് ഈ എക്സ്പ്രസ് വേ.

Tags: expressway
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies