ഇടുക്കി: ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു. ഇടുക്കി തൊടുപുഴ കൂവപ്പള്ളിയിലാണ് സംഭവം. കൂവപ്പള്ളി സ്വദേശി മനോജിന്റെ രണ്ട് ആടുകളെയാണ് അജ്ഞാത ജീവി ആക്രമിച്ചത്. പുലിയാണെന്ന് നാട്ടകാരിൽ ചിലർ സംശയം ഉന്നയിക്കുന്നുണ്ട്.
ഇന്നലെയാണ് സംഭവം. പറമ്പിൽ മേയാൻ വിട്ട ആടുകളാണ് ആക്രമണത്തിൽ ചത്തത്. വലിയ ശബ്ദം കേട്ട് മനോജിന്റെ മകൻ പുറത്തിറങ്ങിയതോടെയാണ് ആക്രമണ വിവരം അറിയുന്നത്. ഒരു ജീവി കാട്ടിലൂടെ ഓടി മറയുന്നത് കണ്ടെന്ന് മകൻ പറയുന്നു. സംഭവം വനം വതുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
കൂട് വച്ച് അജ്ഞാത ജീവിയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 200-ഓളം കുടുംബങ്ങളുള്ള മേഖലയിലാണ് ആശങ്ക പരത്തി അജ്ഞാത ജീവി ഇറങ്ങിയിരിക്കുന്നത്.