20 വർഷം മുൻപ് ഗ്രാമത്തലവൻ ഭീഷണിപ്പെടുത്തി മതം മാറ്റി : അബ്ദുള്ളയും , ഫാത്തിമയും തിരികെ എത്തുന്നു സനാതന ധർമ്മത്തിലേയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20 വർഷം മുൻപ് ഗ്രാമത്തലവൻ ഭീഷണിപ്പെടുത്തി മതം മാറ്റി : അബ്ദുള്ളയും , ഫാത്തിമയും തിരികെ എത്തുന്നു സനാതന ധർമ്മത്തിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 09:33 am IST
FacebookTwitterWhatsAppTelegram

ലക്നൗ : ഭീഷണിയ്‌ക്ക് വഴങ്ങി മതം മാറിയ ദമ്പതികൾ 20 വർഷത്തിന് ശേഷം സനാതന ധർമ്മത്തിലേയ്‌ക്ക് തിരികെ എത്തി.ഉത്തർപ്രദേശിലെ ഫത്തേപൂരിലെ ഉജ്ജേദ ഗ്രാമവാസികളായ ശിവപ്രസാദ് ലോധി, കവിത എന്നിവർ ചില ഗ്രാമവാസികളുടെയും , ഗ്രാമത്തലവൻ മുഹമ്മദ് അമിൽ ഷെയ്ഖിന്റെയും ഭീഷണികൾക്ക് വഴങ്ങിയാണ് മതം മാറിയത്.

മുസ്ലീങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശത്ത് താമസിക്കാനുള്ള ഒരേയൊരു മാർഗ്ഗം ഇതാണ് എന്നാണ് മുഹമ്മദ് അമിൽ ഹിന്ദു ഇവരോട് പറഞ്ഞത് . ഇരുവരും വാരണാസി ജില്ലക്കാരാണെങ്കിലും തൊഴിൽ തേടി ഫത്തേപൂരിലെ ഗ്രാമത്തിൽ എത്തിയതായിരുന്നു . അന്ന് ശിവപ്രസാദിന് തിരിച്ചറിയൽ കാർഡ് ഇല്ലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ഗ്രാമത്തലവൻ അവരുടെ നിസ്സഹായത മുതലെടുത്തു. അവരെ ഇസ്ലാം മതത്തിലേക്ക് മാറ്റുകയും തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തു.

ശിവയെ അബ്ദുള്ള എന്നും കവിതയെ ഫാത്തിമ എന്നും പുനർനാമകരണം ചെയ്തു. മാത്രമല്ല ദർഗയിൽ നിസ്കരിക്കണമെന്നും, കവിത സ്യൂട്ട്-സൽവാർ ധരിക്കണമെന്നും , കുങ്കുമം അണിയരുതെന്നും , ഗ്രാമത്തിലെ മറ്റ് സ്ത്രീകളെ പോലെ വീട്ടിൽ തന്നെ ഇരിക്കണമെന്നും ആവശ്യപ്പെട്ടു.

രണ്ട് വർഷത്തിന് ശേഷം, ശിവപ്രസാദ് ലോധി ഗ്രാമത്തിന് പുറത്ത് ഭൂമി വാങ്ങാൻ തീരുമാനിച്ചു . ഇതിനായി രേഖകൾ ശരിയാക്കാൻ ഗ്രാമത്തലവൻ മുഹമ്മദ് അമിലിനോട് ആവശ്യപ്പെട്ടപ്പോൾ ഇസ്ലാം മതത്തിൽ തുടരണമെന്നായിരുന്നു നിർദേശം . അതിനായി സുന്നത്ത് നടത്താനും ആവശ്യപ്പെട്ടു.

എന്നാൽ, ഭയന്ന ശിവപ്രസാദ് ലോധി തന്റെ പേരിൽ വീട് രജിസ്റ്റർ ചെയ്തില്ല. സുന്നത്ത് ചെയ്യാത്തതിനാൽ ഗ്രാമവാസികൾ ശിവപ്രസാദ് ലോധിയ്‌ക്കെതിരെ രംഗത്തെത്തി . തുടർന്ന് ഭാര്യയെ ഗ്രാമത്തിലെ വീട്ടാലാക്കിയ ശിവപ്രസാദ് ലോധിയ്‌ക്ക് മുംബൈയിൽ പോയി ജോലി ചെയ്യേണ്ടി വന്നു. 2023-ൽ രാം ബാൽ എന്ന ഹിന്ദു സംഘടനയെക്കുറിച്ച് അറിഞ്ഞ ശിവപ്രസാദ് തനിക്ക് സംഭവിച്ചതൊക്കെ അവരെ അറിയിച്ചു . തുടർന്ന് പൊലീസിൽ പരാതി നൽകി . കനത്ത സുരക്ഷയ്‌ക്കിടയിലാണ് ഇരുവരും ഹിന്ദുമതം സ്വീകരിക്കുന്ന ചടങ്ങുകൾ പൂർത്തിയാക്കിയത്.

Tags: ghar vapasi
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies