കന്യാകുമാരിയിലെ ഉദയസൂര്യൻ എൻ്റെ ചിന്തകൾക്ക് പുതിയ ഉയരങ്ങൾ നൽകി; സമുദ്രത്തിന്റെ വിശാലത എന്റെ ആശയങ്ങൾക്ക് വികാസമേകി
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്യാകുമാരിയിലെ ഉദയസൂര്യൻ എന്റെ ചിന്തകൾക്ക് പുതിയ ഉയരങ്ങൾ നൽകി; സമുദ്രത്തിന്റെ വിശാലത എന്റെ ആശയങ്ങൾക്ക് വികാസമേകി

ധ്യാനനിമഗ്നമായ മണിക്കൂറുകളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 12:36 pm IST
Facebook
Twitter
WhatsAppTelegram

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുളള പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ നടത്തിയ ധ്യാനം ദേശീയരാഷ്‌ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. 45 മണിക്കൂറാണ് പ്രധാനമന്ത്രി ഇവിടെ ധ്യാനമിരുന്നത്. അടിമത്വത്തിലാണ്ട ഭാരതത്തിന്റെ മോചനം ലക്ഷ്യമാക്കിയാണ് സ്വാമി വിവേകനാന്ദൻ ശ്രീപാദപ്പാറയിലെത്തി മൂന്ന് ദിവസം ധ്യാനിച്ചത്. ഇതേ സ്ഥലത്താണ് 142 വർഷങ്ങൾക്ക് ശേഷം മറ്റൊരു നരേന്ദ്രൻ ധ്യാനമിരുന്നത്. അമൃതകാലത്തെ സേവിക്കുന്നതിന് മുന്നോടിയായി ധ്യാനനിരതനായ പ്രധാനമന്ത്രി രാജ്യത്തോടുളള ഉറച്ച പ്രതിബദ്ധത കൂടിയാണ് ഒരിക്കൽ കൂടി വെളിപ്പെടുത്തിയത്.

ജൂൺ ഒന്നിന് അദ്ദേഹം ഡൽഹിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിലിരുന്ന് ഹൃദയഹാരിയായ ഏതാനും വരികൾ കുറിച്ചു. അവയുടെ പ്രസക്ത ഭാ​ഗങ്ങൾ ഇതാ..

“സമാധാനത്തിനും നിശബ്ദതയ്‌ക്കുമിടയിൽ ഭാരതത്തിന്റെ ശോഭനമായ ഭാവിയെ കുറിച്ച് ഭാരതത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച് എന്റെ മനസ് നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. കന്യാകുമാരിയിലെ ഉദയസൂര്യൻ എന്റെ ചിന്തകൾക്ക് പുതിയ ഉയരങ്ങൾ നൽകി. സമുദ്രത്തിന്റെ വിശാലത എന്റെ ആശയങ്ങൾക്ക് വികാസമേകി.

സം​ഗമങ്ങളുടെ നാടാണ് കന്യാകുമാരി. നമ്മുടെ രാജ്യത്തെ പുണ്യനദികൾ വിവിധ സമുദ്രത്തിലേക്ക് ഒഴുകുന്നു. ഇവിടെ ആ കടലുകൾ‌ തന്നെ സം​ഗമിക്കുന്നു. ഇവിടെ നാം മറ്റൊരു മഹാസം​ഗമത്തിന് സാക്ഷ്യം വഹിക്കുന്നു. ഭാരതത്തിന്റെ പ്രത്യയ ശാസ്ത്ര സം​ഗമത്തിന്.. വിവേകാനന്ദപ്പാറ സ്മാരകം, തിരുവള്ളുവരുടെ മഹത്തായ പ്രതിമ, ​ഗാന്ധി മണ്ഡപം, കാമരാജൻ മണി മണ്ഡപം എന്നിവ കാണാം. ഈ മഹാരഥത്തിൽ നിന്നുള്ള ചിന്താധാരകൾ ഇവിടെ ഒത്തുച്ചേർന്ന് ദേശീയ ചിന്തയുടെ സം​ഗമം സൃഷ്ടിക്കുന്നു. രാഷ്‌ട്ര നിർമ്മാണത്തിന് ഇത് വലിയ പ്രചോദനമേകുന്നു. കന്യാകുമാരിയിലെ ഈ ഭൂമി ഐക്യത്തിന്റെ മായാത്ത സന്ദേശമാണ് നൽകുന്നത്.

ആയിരക്കണക്കിന് വർഷങ്ങളായി ആശയങ്ങളുടെ കളിത്തൊട്ടിലാണ് ഭാരതം. നാം സമ്പാദിച്ചതിനെ ഒരിക്കലും നമ്മുടെ വ്യക്തിപരമായ സമ്പത്തായി കണക്കാക്കുകയോ സാമ്പത്തികമോ ഭൗതികമോ ആയ അളവുകോലുകൾ ഉപയോ​ഗിച്ച് അതിനെ അളക്കുകയോ ചെയ്തിട്ടില്ല. ഭാരതത്തിന്റെ ക്ഷേമം നമ്മുടെ ഭൂമിയുടെ പുരോ​ഗതിയിലേക്കുള്ള യാത്രയ്‌ക്കും പ്രയോജനം ചെയ്യുന്നു. 1947 ഓ​ഗസ്റ്റ് 15-ന് ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ ലോകത്തെ പല രാജ്യങ്ങൾക്കും അത് ഊർജ്ജം പകർന്നു. പല രാജ്യങ്ങൾക്കും സ്വാതന്ത്ര്യം നേടാനുള്ള പ്രചോദനം നൽകാൻ ഭാരതത്തിനായി. നൂറ്റാണ്ടിനെ മാറ്റിമറിച്ച കോവിഡ് മഹാമാരി കാലത്തും ഭാരതം ഇതേ ആശയം ലോകത്തിന് പകർ‌ന്ന് നൽകി. ഭാരതത്തിന്റെ വിജയകരമായ ശ്രമങ്ങൾ‌ പല രാജ്യങ്ങൾക്കും ധൈര്യവും സഹായവും നൽകി.

ഇന്ന് ഭാരതത്തിൻ‌റെ ഭരണ മാതൃക ലോകമെമ്പാടും പല രാജ്യങ്ങൾക്കും മാതൃകയാണ്. ഭാരതഭൂമിയിൽ ദൈവം നമുക്ക് ജന്മം നൽകി അനു​ഗ്രഹിച്ചതിൽ ഓരോ നിമിഷവും നാം അഭിമാനിക്കണം. ഭാരതത്തെ സേവിക്കാനും മികവിലേക്കുള്ള യാത്രയിൽ നമ്മുടെ പങ്ക് നിറവേറ്റാനും ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. ജീവിതത്തിന്റെ സർവ മേഖലകളിലും നവീകരണത്തിന്റെ ദിശയിലേക്ക് നാം മുന്നേറണം. നമ്മുടെ പരിഷ്കാരങ്ങൾ 2047-ഓടെ വികസിത ഇന്ത്യ എന്ന അഭിലാഷത്തിലേക്ക് എത്തണം.

ഇനിയുള്ള 25 വർഷം നമുക്ക് രാജ്യത്തിന് വേണ്ടി സമർപ്പിക്കാം. നമ്മുടെ പരിശ്രമങ്ങൾ വരും തലമുറയ്‌ക്കും നൂറ്റാണ്ടുകൾക്കും ശക്തമായ അടിത്തറ സൃഷ്ടിക്കുകയും ഭാരതത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്യും. ദ്രുത​ഗതിയിൽ ചുവടുവച്ച് നമുക്കൊരുമിച്ച് വികസിത ഭാരതം കെട്ടുപ്പടുക്കാം”

Tags: kanyakumaripm modi
Share
Tweet
SendShare

More News from this section

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

അറബിക്കടലിൽ പാക് പ്രകോപനം; ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക്  കപ്പൽ ഇടിച്ചു; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

കൊടും വിഷം!!! ‘മുഖം വെളുത്തുപാറുന്ന’ പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന; കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശം

വീരസൈനികർക്ക് ആജീവനാന്ത സൗജന്യ ട്രെയിൻ യാത്രയുമായി പ്രതിരോധമന്ത്രാലയം; കുടുംബാംഗങ്ങൾക്കും ആനുകൂല്യം

Latest News

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

വിവാഹ ബയോഡാറ്റ തയ്യാറാക്കുകയാണോ? ഫോട്ടോ മുതൽ വിദ്യാഭ്യാസം വരെ… നല്ലൊരു ആലോചന കിട്ടാൻ പ്രൊഫൈലിൽ എന്തെഴുതണം?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies