പുറത്ത് ഡൽഹി പൊലീസും , അകത്ത് അർദ്ധസൈനികരും : പാരാഗ്ലൈഡറുകൾക്കും , എയർക്രാഫ്റ്റുകൾക്കും നിരോധനം : സൈനിക കോട്ടയായി ഡൽഹി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുറത്ത് ഡൽഹി പൊലീസും , അകത്ത് അർദ്ധസൈനികരും : പാരാഗ്ലൈഡറുകൾക്കും , എയർക്രാഫ്റ്റുകൾക്കും നിരോധനം : സൈനിക കോട്ടയായി ഡൽഹി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 09:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറാനിരിക്കെ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് . സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി ലോകനേതാക്കളും തലവൻമാരും പങ്കെടുക്കും. സുരക്ഷ കണക്കിലെടുത്ത് പാർലമെൻ്റ് മന്ദിരത്തിന്റെയും രാഷ്‌ട്രപതിഭവന്റെയും നോർത്ത് സൗത്ത് ബ്ലോക്കിന്റെയും എല്ലാ ഭാഗത്തും കമാൻഡോകളെയും പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ഡൽഹി പൊലീസ് ഉദ്യോഗസ്ഥരാകും രാഷ്‌ട്രപതി ഭവന് പുറത്ത് കാവൽ ഒരുക്കുക . അർദ്ധസൈനികരെയാണ് ചടങ്ങ് നടക്കുന്ന രാഷ്‌ട്രപതി ഭവനിൽ അകത്തെ വളയത്തിൽ വിന്യസിച്ചിരിക്കുന്നത് . അഞ്ച് കമ്പനി അർദ്ധസൈനിക വിഭാഗങ്ങളും ഡൽഹി ആംഡ് പോലീസ് (ഡിഎപി) ഉദ്യോഗസ്ഥരും ഉൾപ്പെടെ 2500 ഓളം പോലീസുകാരെ സുരക്ഷയ്‌ക്കായി വേദിക്ക് ചുറ്റും വിന്യസിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

ത്രിതല സുരക്ഷയ്‌ക്ക് പുറമെ ചടങ്ങിൽ പങ്കെടുക്കുന്ന വിദേശ അതിഥികളുടെയും വിശിഷ്ട വ്യക്തികളുടെയും സുരക്ഷയ്‌ക്കും കർശനമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവരുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിൽ സ്‌നൈപ്പർമാരെയും സായുധ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. മികച്ച നിരീക്ഷണത്തിനായി വിവിധ സ്ഥലങ്ങളിൽ ഡ്രോണുകളും വിന്യസിക്കും.

തലസ്ഥാനത്ത് പാരാഗ്ലൈഡറുകൾ, ഹാംഗ് ഗ്ലൈഡറുകൾ, യുവി, യുഎഎസ്, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ എന്നിവ നിരോധിച്ചു കഴിഞ്ഞു. ഈ നിരോധനം ജൂൺ 9 മുതൽ 11 വരെ തുടരും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന വിദേശികൾ താമസിക്കുന്ന ഹോട്ടലുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിഥികളുടെ പ്രോട്ടോക്കോളുകൾ അനുസരിച്ച് ഹോട്ടലുകളുടെ സുരക്ഷ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട് .

നിരവധി വിദേശ നേതാക്കളെ കൂടാതെ വിവിധ മതങ്ങളിൽ നിന്നുള്ള 50 മതനേതാക്കളും സത്യപ്രതിജ്ഞയിൽ പങ്കെടുക്കും. ഇത് കൂടാതെ അഭിഭാഷകർ, ഡോക്ടർമാർ, കലാകാരന്മാർ, പത്മവിഭൂഷൺ, പത്മഭൂഷൺ തുടങ്ങിയ ബഹുമതികൾ ലഭിച്ചവരും പരിപാടിയിൽ പങ്കെടുക്കും.

Tags: Delhimodicommandos
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies