രാജ്യമാണ് എനിക്ക് വലുത്, രാജ്യത്തിനൊപ്പം നിൽക്കുന്നവർക്കൊപ്പമാണ് ഞാൻ; ലക്ഷദ്വീപിനെ ഉയർത്തുകയാണ് മോദിജി: ശ്വേതാ മേനോൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യമാണ് എനിക്ക് വലുത്, രാജ്യത്തിനൊപ്പം നിൽക്കുന്നവർക്കൊപ്പമാണ് ഞാൻ; ലക്ഷദ്വീപിനെ ഉയർത്തുകയാണ് മോദിജി: ശ്വേതാ മേനോൻ

ബിജെപിയിൽ ചേരുമോ? , പ്രതികരിച്ച് ശ്വേതാ മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2024, 01:23 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ശ്വേതാ മേനോൻ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാലദ്വീപിനെ ബഹിഷ്‌കരിക്കാനും ഇന്ത്യൻ ദ്വീപുകളെ അടുത്തറിയാനുമാണ് ഭാരതീയരോട് ശ്വേത മേനോൻ ആഹ്വാനം ചെയ്തത്. ലക്ഷദ്വീപ് ടൂറിസത്തെ പ്രശംസിച്ചതിന് പിന്നാലെ മാലദ്വീപ് ഭരണകൂടം പ്രധാനമന്ത്രിയെ വിമർശിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചും ലക്ഷദ്വീപിനെ പിന്തുണച്ചും താരം പ്രതികരിച്ചത്. ഇതോടെ, നടി ബിജെപിയിലേക്ക് അടുക്കുന്നു എന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ബിജെപിയിലേക്ക് പോകുമോ എന്ന കാര്യത്തിൽ പ്രതികരിക്കുകയാണ് ശ്വേതാ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തിനൊപ്പം ആര് നിൽക്കുന്നുവോ അവർക്കൊപ്പമായിരിക്കും താൻ എന്ന് നടി പറയുന്നത്.

“പ്രധാനമന്ത്രി നരേന്ദ്രമോദി സർ ലക്ഷദ്വീപിൽ ഇരുന്നു കൊണ്ട് ഒരു ഫോട്ടോ ഇട്ടു. അദ്ദേഹം ആ സ്ഥലത്തെ സഹായിക്കുകയായിരുന്നു. എന്റെ അച്ഛൻ ലക്ഷദ്വീപിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അതെനിക്ക് മനസ്സിലായി. ആ സമയത്ത് രാഷ്‌ട്രീയമായിരുന്നില്ല, ഒരു സൈനികന്റെ മകൾ എന്ന നിലയിൽ അഭിമാനമായിരുന്നു തോന്നിയത്. അതുകൊണ്ടാണ് മറ്റുള്ളവർ സേവ് ലക്ഷദ്വീപ് ക്യാമ്പയിനിൽ പങ്കെടുത്തപ്പോൾ ഞാൻ സർക്കാരിനെ പിന്തുണച്ചത്. കൊറോണ സമയത്ത് കേരള ടൂറിസത്തെ ഉയർത്തണമെന്ന് പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ആരും ഏറ്റെടുത്തിരുന്നില്ല. എന്നാൽ മോദിജി ലക്ഷദ്വീപിൽ പോയി. ആ സ്ഥലത്തെ ലോകമൊട്ടാകെ പ്രചരിപ്പിച്ചു. അതുകൊണ്ടാണ് സപ്പോർട്ട് ചെയ്തത്”.

“ഒരു സൈനികന്റെ മകളായതുകൊണ്ട് ഒരുപാട് സ്ഥലങ്ങൾ കാണാനും അവിടുത്തെ ചരിത്രം പഠിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ലക്ഷദ്വീപിൽ പ്രധാനമന്ത്രി എത്തിയപ്പോൾ സപ്പോർട്ട് ചെയ്തത് രാഷ്‌ട്രീയമായിരുന്നില്ല, ഒരു വികാരത്തിന്റെ പുറത്താണ്. ഞാനെന്തു ചെയ്താലും അതിൽ രാഷ്‌ട്രീയം കയറി വരുന്നതാണ്. തൃശ്ശൂരിൽ പ്രധാനമന്ത്രി എത്തിയപ്പോൾ ക്ഷണിച്ചിരുന്നു, പക്ഷേ പോകാൻ കഴിഞ്ഞില്ല. ആ സമയം ഞാൻ ദുബായിലായിരുന്നു. തൃശ്ശൂരിൽ എത്തിയെങ്കിലും ആ ദിവസം തന്നെ ഒരുപാട് പരിപാടികളും ഉണ്ടായിരുന്നു. ഒരു സൈനികന്റെ മകൾ എന്ന നിലയ്‌ക്ക് പാർട്ടി അല്ല രാജ്യമാണ് എനിക്ക് വലുത്. ആര് രാജ്യത്തിനൊപ്പം നിൽക്കുന്നുവോ അവർക്കൊപ്പമാണ് ഞാൻ. നാളെ ഞാൻ ബിജെപിയിൽ ചേരുമോ എന്നും അറിയില്ല” – ശ്വേതാ മേനോൻ പറഞ്ഞു.

Tags: Narendra ModiBJPlakshadweepswetha menon
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies