"ഞങ്ങളുടെ ഭൂമി മുഡ തട്ടിയെടുത്തു; 62 കോടി രൂപ നഷ്ടപരിഹാരം വേണം" : ഗുരുതര ആരോപണവുമായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞങ്ങളുടെ ഭൂമി മുഡ തട്ടിയെടുത്തു; 62 കോടി രൂപ നഷ്ടപരിഹാരം വേണം” : ഗുരുതര ആരോപണവുമായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 10:09 am IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു:മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) തങ്ങളുടെ ഭൂമി മുഡ തട്ടിയെടുത്തു എന്നും കയ്യേറിയതിന് നഷ്ടപരിഹാരമായി തന്റെ ഭാര്യക്കും കുടുംബത്തിനും 62 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. തന്റെ ഭാര്യക്ക് മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) പ്ലോട്ട് അനുവദിച്ചതിൽ കടുത്ത അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽഒരു പരിഹാരം എന്നോണമാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഒപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭൂമി സർക്കാർ കയ്യേറി എന്ന കടുത്ത ആരോപണവും അദ്ദേഹം ഉന്നയിച്ചു.

“ഞങ്ങളുടെ 3.16 ഏക്കർ ഭൂമി മുഡ കയ്യേറി, സൈറ്റുകളാക്കി വിറ്റു. അതിനാൽ, ഭൂമിയുടെ വിപണി വിലയായ 62 കോടി രൂപ അവർ ഞങ്ങൾക്ക് നഷ്ടപരിഹാരം നൽകട്ടെ,” സിദ്ധരാമയ്യ പറഞ്ഞു. മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയിലെ (മുഡ) അഴിമതിയിൽ പ്രതിപക്ഷമായ ബി.ജെ.പി സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യയുടെ പ്രസ്താവന.

ഇതും വായിക്കുക

കർണ്ണാടക രാഷ്‌ട്രീയത്തെ പിടിച്ചുലച്ച് “മുഡ” ഭൂമി അഴിമതി; 4,000 കോട രൂപയുടെ ക്രമക്കേട്; സിദ്ധരാമയ്യ കുരുക്കിലേക്ക്; മുഖ്യമന്ത്രി പദം തുലാസ്സിൽ……

 

“ഞങ്ങളുടെ ഭൂമി തട്ടിയെടുത്തു. ഞാൻ മുഖ്യമന്ത്രിയായതുകൊണ്ട് മാത്രം 3.16 ഏക്കർ വിട്ടുകൊടുക്കണോ,” സിദ്ധരാമയ്യ ആവർത്തിച്ച് ചോദിച്ചു.
തന്റെ ഭാര്യയുടെ ഭൂമി കയ്യേറിയത് തെറ്റാണെന്ന് മുഡ സമ്മതിച്ചതായി സിദ്ധരാമയ്യ പറയുന്നു. “യഥാർത്ഥത്തിൽ, ഈ ഭൂമി ഇടപാടിൽ ഞങ്ങൾക്ക് മറ്റൊരു 3.16 ഏക്കർ കൂടി ലഭിക്കേണ്ടതായിരുന്നു,” അദ്ദേഹം പറഞ്ഞു.

തന്റെ ഭാര്യക്ക് താരതമ്യേന വിലകുറഞ്ഞ ഭൂമിക്ക് പകരമായി ഉയർന്ന മാർക്കറ്റ് വിലയുള്ള പ്രദേശത്ത് വികസിപ്പിച്ച പ്ലോട്ടുകൾ നൽകിയിട്ടുണ്ടെന്ന് സിദ്ധരാമയ്യ ഫലത്തിൽ സമ്മതിച്ചു.

“ഞങ്ങളുടേതായിരുന്ന ഭൂമിയിൽ സ്ഥലമില്ലാത്തതിനാൽ അവർ (മുഡ) എനിക്ക് മറ്റെവിടെയെങ്കിലും കുറച്ചു സ്ഥലം നൽകിയാൽ ഞാൻ എന്തുചെയ്യണമായിരുന്നു? ഞാൻ പ്രത്യേക പ്രദേശമൊന്നും ചോദിച്ചില്ല. തെറ്റ് ചെയ്തത് മുഡയാണ്,” സിദ്ധരാമയ്യ പറഞ്ഞു.

“വിജയനഗർ പ്രദേശത്ത് പ്ലോട്ടുകൾ നൽകാൻ ഞങ്ങൾ ആവശ്യപ്പെട്ടില്ല. 50:50 അനുപാതത്തിൽ ഭൂമി നൽകാനുള്ള ഉടമ്പടി ഞങ്ങൾ സമ്മതിച്ചു എന്ന് മാത്രം.”കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്റെ സർക്കാർ 50:50 ചട്ടം റദ്ദാക്കിയതായി സിദ്ധരാമയ്യ പറഞ്ഞു. അത് എന്തായാലും അധികാരികൾ എനിക്ക് 62 കോടി രൂപ തരട്ടെയെന്നും അദ്ദേഹം പറഞ്ഞു.മുഡയിൽ നിന്ന് തനിക്ക് അന്യായമായ ഇടപാടാണ് ലഭിച്ചതെന്നും സിദ്ധരാമയ്യ പറഞ്ഞു .

“എനിക്ക് 3.16 ഏക്കറിന് പകരം 14 പ്ലോട്ടുകൾ ലഭിച്ചു,” “പക്ഷെ ഒരു ഏക്കറിൽ 44,000 ചതുരശ്ര അടി ഉള്ളപ്പോൾ, എനിക്ക് ലഭിച്ചത് 38,264 ചതുരശ്ര അടിയാണ്. എന്ന് വെച്ചാൽ , എനിക്ക് ലഭിച്ച ഭൂമി കുറവാണ്.”അദ്ദേഹം പറഞ്ഞു,

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ ഉടമസ്ഥയിൽ ഉണ്ടായിരുന്ന 3.16 ഏക്കർ ഭൂമി മുഡ ഏറ്റെടുത്ത് ദേവനൂർ ലേഔട്ട് ആക്കി വികസിപ്പിച്ചതിന് ശേഷം ഭൂമി വില വളരെ കൂടുതലുള്ള സമീപപ്രദേശങ്ങളിലൊന്നായ വിജയനഗറിൽ അവർക്ക് പകരം സ്ഥലം നൽകി എന്നതാണ് ആരോപണം. പാർവതിയുടെ ഭൂമിക്ക് പകരം ലഭിച്ചത് വൻ വിലയുള്ള ഭൂമി ആണെന്നും, അത് ഭൂമി വിതരണ ചട്ടങ്ങളുടെ ലംഘനമാണെന്നും ആണ് ആരോപണം.

Tags: KarnatakaSiddaramaiahMUDA ScamMUDA
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies