തട്ടികൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചത് 9 മാസം; പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും മറുപടിയില്ല: പെൺകുട്ടിയെ കണ്ടെത്തിയത് പവൻ കല്യാണിന്റെ ഇടപെടലിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തട്ടികൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചത് 9 മാസം; പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും മറുപടിയില്ല: പെൺകുട്ടിയെ കണ്ടെത്തിയത് പവൻ കല്യാണിന്റെ ഇടപെടലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 07:05 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: ഒമ്പത് മാസങ്ങൾക്ക് മുമ്പ് ആന്ധ്രാപ്രദേശിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി പൊലീസ്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഉപ മുഖ്യമന്ത്രി പവൻ കല്യാൺ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് ജമ്മുകശ്മീരിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്. കാണാതായ പെൺകുട്ടിയ കണ്ടെത്താൻ പൊലീസ് മാസങ്ങളോളം ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. തുടർന്ന്, ഉപമുഖ്യമന്ത്രിയായ പവൻ കല്യാൺ ഇടപെട്ടതോടെയാണ് കാര്യങ്ങൾ വേ​ഗത്തിൽ നടന്നത്.

ആന്ധ്രാപ്രദേശിലെ ഭീമാവരം സ്വദേശിയായ തേജസ്വിനിയെയാണ് 9 മാസങ്ങൾക്ക് മുമ്പ് കാണാതായത്. മാതാപിതാക്കൾ പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും മകളെ കണ്ടെത്താനായില്ല. പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അധികൃതരുടെ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു.

ഇതിനെ തുടർന്നാണ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ പെൺകുട്ടിയുടെ അമ്മ സമീപിച്ചത്. തന്റെ ആശങ്കകൾ അറിയിച്ച് പരാതിയും നൽകിയിരുന്നു. തുടർന്ന്, കേസിന്റെ ​ഗൗരവം മനസിലാക്കിയ ഉപമുഖ്യമന്ത്രി അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ഉപമുഖ്യമന്ത്രിയുടെ ഉത്തരവ് ലഭിച്ചതിന് പിന്നാലെ സംസ്ഥാന പോലീസ് വകുപ്പ് അന്വേഷണ നടപടികൾ വേഗത്തിലാക്കി.

ബെം​ഗളൂരു, ഹൈദരാബാദ്, മുംബൈ, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചായിരുന്നു തിരച്ചിൽ. അന്വേഷണത്തിനൊടുവിൽ ജമ്മു കശ്മിരിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കാമുകൻ അംജദിനൊപ്പമായിരുന്നു തേജസ്വിനി കളിഞ്ഞിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് തേജസ്വിനിയെ കാണാതായത്.

വിജയവാഡയിലെ സ്വകാര്യ കോളേജിൽ ഹോട്ടൽ മാനേജ്‌മെൻ്റ് പഠിക്കുന്നതിനിടയിലാണ് അംജദും തേജസ്വിനിയും പ്രണയത്തിലാകുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പെൺകുട്ടിയുമായി നാടുകടന്ന അംജദ് ഹൈദരാബാദ്, വിശാഖപട്ടണം, കേരളം, ഷോലാപൂർ, ഗുജറാത്ത്, രാജസ്ഥാൻ, അജ്മീർ എന്നിവിടങ്ങളിലായിരുന്നു താമസം. ആരും കണ്ടെത്താതിരിക്കാൻ അംജദ് ഫോണിലെ സിം കാർഡ് മാറ്റിയെന്നും വിവിധ സ്ഥലങ്ങളിൽ മാറി താമസിച്ചെന്നും പൊലീസ് പറഞ്ഞു.

പൊലീസ് പിടികൂടുന്ന സമയം അംജദ് പ്രാദേശിക ഹോട്ടലിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ തട്ടികൊണ്ടു പോകലിന് കേസ് രജിസ്റ്റർ ചെയ്തു.

Tags: love jihadPAVAN KALYAN
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies