ആൾക്കൂട്ട ആക്രമണം: അറസ്റ്റിലായ പാർട്ടി നേതാവ് ജയന്ത് സിംഗിനെ വിട്ടയയ്ക്കാത്തതിന്റെ പേരിൽ വധഭീഷണിയെന്ന് തൃണമൂൽ എംപി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആൾക്കൂട്ട ആക്രമണം: അറസ്റ്റിലായ പാർട്ടി നേതാവ് ജയന്ത് സിംഗിനെ വിട്ടയയ്‌ക്കാത്തതിന്റെ പേരിൽ വധഭീഷണിയെന്ന് തൃണമൂൽ എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 12:36 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: അറസ്റ്റിലായ പാർട്ടി നേതാവ് ജയന്ത് സിംഗിനെ വിട്ടയച്ചില്ലെങ്കിൽ, തന്നെ വധിക്കുമെന്ന് ഫോൺ സന്ദേശം ലഭിച്ചതായി മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ്. ബംഗാളിൽ നോർത്ത് 24 പർഗനാസ് ജില്ലയിലെ അരിയദഹയിൽ നിന്നുള്ള തൃണമൂൽ നേതാവാണ് ജയന്ത് സിംഗ്. കഴിഞ്ഞ മാസം അവസാനമുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യ പ്രതി കൂടിയാണ് ഇയാൾ.

ദം ദം ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് സൗഗത റോയ്. ജയന്ത് സിംഗിനെ വിട്ടയച്ചില്ലെങ്കിൽ തന്നെ കൊലപ്പെടുത്തുമെന്നാണ് അജ്ഞാത സന്ദേശം എത്തിയതെന്ന് സൗഗത റോയ് പറയുന്നു. ” അരിയദഹയിൽ എത്തിയാൽ എന്നെ കൊല്ലുമെന്നാണ് വിളിച്ചയാൾ പറഞ്ഞത്. രണ്ട് തവണയാണ് ഫോണിലേക്ക് ഭീഷണി സന്ദേശം എത്തിയത്. വിളിച്ചയാൾ മോശമായ രീതിയിൽ എന്നെ അധിക്ഷേപിക്കുകയായിരുന്നു. ഉടനെ തന്നെ ബരാക്പുർ പൊലീസ് കമ്മീഷണറെ വിളിച്ച് വിവരം അറിയിച്ചു. നമ്പർ ട്രാക്ക് ചെയ്ത് ആളെ കണ്ടെത്തണമെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായും” സൗഗത റോയ് പറയുന്നു.

കഴിഞ്ഞ മാസം 30ാം തിയതി കോളേജ് വിദ്യാർത്ഥിനിയേയും അമ്മയേയും ആക്രമിച്ച കേസിലാണ് ജയന്ത് സിംഗ് അറസ്റ്റിലാകുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ പൊലീസ് ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയും, ജയന്ത് സിംഗിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജയന്ത് സിംഗിന്റെ അനുയായികൾ ഉൾപ്പെടെ മൂന്ന് പേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.

2023ൽ തട്ടിപ്പ് കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ഭാവിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തില്ലെന്ന ഉറപ്പിലാണ് അന്ന് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഈ വ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ മറ്റൊരു വകുപ്പ് കൂടി ചുമത്തിയിരുന്നു. അതേസമയം പാർട്ടിയുമായി ജയന്ത് സിംഗിനുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് അയാൾ വിട്ടു നിന്നിരുന്നുവെന്നായിരുന്നു സൗഗത റോയിയുടെ മറുപടി. തൃണമൂലിന് ഏതെങ്കിലും വിധത്തിൽ പരാതി ലഭിച്ചിരുന്നെങ്കിൽ അത് പാർട്ടിതലത്തിൽ അന്വേഷിക്കുമായിരുന്നുവെന്നും സൗഗത റോയ് പറയുന്നു.

Tags: PoliceArrestTMCdeath threatFEATURED2Trinamool MP Sougata RoyParty LeaderJayant Singhmob violence
Share
Tweet
SendShare

More News from this section

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

Latest News

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies