അംബാനിക്ക് എന്തൊരു ധൂർത്തെന്ന് മലയാളി; യഥാർത്ഥ ധൂർത്ത് മലയാളിക്കല്ലേയെന്ന് മറുപടി; ചർച്ച കൊഴുക്കുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അംബാനിക്ക് എന്തൊരു ധൂർത്തെന്ന് മലയാളി; യഥാർത്ഥ ധൂർത്ത് മലയാളിക്കല്ലേയെന്ന് മറുപടി; ചർച്ച കൊഴുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 11:38 pm IST
Facebook
Twitter
WhatsAppTelegram

അനന്ത് അംബാനിയും രാധികാ മെർച്ചന്റും ഒടുവിൽ വിവാഹിതരായിരിക്കുകയാണ്. ഏഴ് മാസം നീണ്ട വിവാഹാഘോഷങ്ങൾക്കൊടുവിൽ മുംബൈയിൽ വച്ച് അവർ വിവാഹിതരായി. ​ഗുജറാത്തിലെ ജാംന​ഗറിൽ പ്രീ-വെഡ്ഡിം​ഗ് ചടങ്ങുകളോടെ ആരംഭിച്ച വിവാഹാഘോഷം ഒടുവിൽ മിന്നുകെട്ടിൽ എത്തിനിൽക്കുമ്പോൾ മലയാളികൾക്കിടയിൽ ഈ ആഡംബര വിവാഹം വലിയ ചർച്ചയാവുകയാണ്.

ഏകദേശം 5000 കോടി രൂപയോളം അനന്തിന്റെ വിവാഹത്തിനായി മുകേഷ് അംബാനി പൊടിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്യാഡംബര വിവാഹത്തിന്റെ ഒരുക്കങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തവുമാകും. അന്താരാഷ്‌ട്ര പ്രമുഖകർ, ആ​ഗോളനേതാക്കൾ, ശതകോടീശ്വരന്മാർ, കലാകായിക രം​ഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർ, ലോകശ്രദ്ധ പിടിച്ചുപറ്റിയ സെലിബ്രിറ്റികൾ എന്നിങ്ങനെ പ്രമുഖരുടെ കൂട്ടായ്മ കൂടിയായിരുന്നു ഈ വിവാഹം. മൂന്ന് ദിവസത്തെ വിവഹച്ചടങ്ങുകൾ ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ മുംബൈയിലെ ആന്റിലയിലും ജിയോ വേൾഡ് സെന്ററിലും എത്താൻ ഇനിയൊരു പ്രമുഖനും ബാക്കില്ലെന്ന അവസ്ഥയാണ്.

രാജ്യം കണ്ട ഏറ്റവും വലിയ ആഡംബര വിവാഹത്തിന് നാം സാക്ഷിയാകുമ്പോൾ മലയാളികൾക്കിടയിൽ ഉയർന്ന ഒരു സംസാരമാണ് ഇപ്പോഴത്തെ പുതിയ ചർച്ചാ വിഷയം. “അംബാനി കുടുംബത്തിലെ വിവാഹം എന്തൊരു ധൂർത്ത് ആണല്ലേ?” മുകേഷ് അംബാനിയുടെ ധൂർത്തിനെക്കുറിച്ച് മലയാളികൾ വേണ്ടുവോളം ചർച്ച ചെയ്തു. അയ്യായിരം കോടി ഒരു കല്യാണത്തിന് വേണ്ടി മാത്രം മുടക്കാൻ മാത്രം എന്തൊരു ധൂർത്താണ് അംബാനിക്കെന്നാണ് പൊതുവേയുള്ള സംസാരം. എന്നാൽ ഈ പറച്ചിൽ അധികമായതോടെ മലയാളികൾക്കിടയിൽ നിന്ന് തന്നെ മറ്റൊരു വിഭാ​ഗവും രം​ഗത്തെത്തി. മലയാളികളുടെ ധൂർത്ത് വച്ച് നോക്കുമ്പോൾ, അംബാനി കുടുംബത്തിലെ കല്യാണത്തിന് ധൂർത്തിന്റെ ഒരംശം പോലും കാണാൻ സാധിക്കില്ലെന്നാണ് ചിലരുടെ മറുപടി.

അംബാനി തന്റെ ആകെ സമ്പത്തിന്റെ ഒരു ശതമാനം പോലും ഈ കല്യാണത്തിനായി ചെലവഴിച്ചിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 12,370 കോടി യുഎസ് ഡോളർ ആസ്തിയുള്ള അംബാനി അതിന്റെ തുച്ഛമായ ഭാ​ഗം മാത്രമേ വിവാഹാഘോഷങ്ങൾക്ക് വേണ്ടി ചെലവഴിച്ചിട്ടുള്ളൂ. സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച് എഴുതിയ ഒരു കുറിപ്പും വലിയ തോതിൽ ഷെയർ ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്.

ആവറേജ് മലയാളിയുടെ കല്യാണം
ആകെ ആസ്തി : 30 ലക്ഷം രൂപ (വീടും പുരയിടവും സർവ്വതും കൂട്ടിയാൽ)
കല്യാണത്തിന് ചിലവാക്കുന്ന തുക:
മിനിമം 5 ലക്ഷം
അതായത് ആകെ ആസ്തിയുടെ 16.6% തുക..!!
ഇനി പറ അംബാനിക്കാണോ മലയാളിക്കാണോ ധൂർത്ത്

ഒരു കല്യാണം നടത്താൻ വീടും പറമ്പും പണയം വച്ചും, ലോണെടുത്തും, പരിചയക്കാരിൽ നിന്ന് കടം വാങ്ങിയും പരിപാടി നടത്തുന്നതാണ് മിഡിൽ ക്ലാസ് കുടുംബങ്ങളിൽ പെട്ട ഒട്ടുമിക്ക മലയാളികളുടെയും അവസ്ഥ. ഇനി പണമുള്ളവരാണെങ്കിൽ തന്നെ അവരുടെ ആസ്തിയുടെ 20 ശതമാനത്തിൽ കൂടുതൽ വിവാഹത്തിനായി ഉപയോ​ഗിച്ചിട്ടുമുണ്ടാകും. ഇത്തരത്തിൽ സമ്പത്തിന് അനുസരിച്ച് ആഘോഷങ്ങൾക്ക് പണം ചെലവഴിക്കാത്ത മലയാളി, അംബാനിക്ക് എന്തൊരു ധൂർത്താണെന്ന് വിലയിരുത്തിയതോടെയാണ് യഥാർത്ഥ ധൂർത്ത് മലയാളിക്കാണെന്ന വ്യാഖ്യാനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരാൻ തുടങ്ങിയത്.

Tags: malayaliambaniweddingkerala
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies