തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്റെ കൊലപാതകം; അറസ്റ്റിലായ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്റെ കൊലപാതകം; അറസ്റ്റിലായ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 10:17 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) തമിഴ്‌നാട് തലവനായിരുന്ന കെ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ്. സംഭവത്തിൽ പങ്കുണ്ടെന്നാരോപിച്ച് പോലീസ് പിടികൂടിയ തിരുവെങ്കടത്തിനെയാണ് ചെന്നൈയിലെ മാധവാരത്തിന് സമീപം വച്ചുണ്ടായ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താൻ തെളിവെടുപ്പിനായിട്ടാണ് പൊലീസ് തിരുവെങ്കടത്തെ മാധവാരത്ത് എത്തിച്ചത്. എന്നാൽ ഇതിനിടെ ഇയാൾ ഒപ്പമുണ്ടായിരുന്ന എസ്‌ഐയെ ആക്രമിക്കുകയും കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് വെടിയുതിർത്തുവെന്നാണ് പൊലീസ് ഭാഷ്യം. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ചെന്നൈ നോർത്ത് അഡീഷണൽ പൊലീസ് കമ്മീഷണർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ ഇതുവരെ 11 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ യഥാർത്ഥ പ്രതികളല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടിരുന്നു. ഇരയ്‌ക്ക് നീതി ഉറപ്പാക്കാൻ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് അവർ മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രതികളിൽ ഒരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതും.

തമിഴ് നാട്ടിൽ പൊലീസ് നടത്തുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വർധിച്ചു വരുന്നതായി സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. തിരുച്ചിറപ്പള്ളി വണ്ണാരപ്പേട്ടയ്‌ക്ക് സമീപം എംജിആർ നഗറിലെ 42 കാരനായ ദുരൈസാമി എന്ന എൻ ദുരൈയെ കഴിഞ്ഞ ദിവസം പൊലീസ് വെടിവെച്ചു കൊന്നിരുന്നു. ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ “സ്വയം പ്രതിരോധത്തിനായി” വെടിവച്ചതാണെന്നും ദുരൈസാമി സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നുമായിരുന്നു പൊലീസ് വിശദീകരണം.

Tags: shot deadaccusedpolice encounter
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies