പുടിന് പിന്നാലെ റഷ്യൻ സൈനിക പ്രതിനിധി സംഘം ഉത്തരകൊറിയയിൽ; വൻ സ്വീകരണമൊരുക്കി കിം ജോങ് ഉൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുടിന് പിന്നാലെ റഷ്യൻ സൈനിക പ്രതിനിധി സംഘം ഉത്തരകൊറിയയിൽ; വൻ സ്വീകരണമൊരുക്കി കിം ജോങ് ഉൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 06:13 am IST
Facebook
Twitter
WhatsAppTelegram

സോൾ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനത്തിന് ശേഷം രാജ്യത്തെത്തിയ റഷ്യൻ സൈനിക പ്രതിനിധി സംഘത്തിന് വൻ സ്വീകരണമൊരുക്കി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് റഷ്യയുടെ വൈസ് ഡിഫൻസ് മിനിസ്റ്റർ അലക്‌സി ക്രിവോറുച്ച്‌കോയുടെ നേതൃത്വത്തിലുള്ള സൈനിക സംഘം ഉത്തരകൊറിയയിലെത്തിയത്.

പുടിന്റെ സന്ദർശനം ഒരു മാസം പിന്നിടുന്ന വേളയിലാണ് പ്യോങ്‌യാങ്ങിലേക്ക് റഷ്യൻ സംഘമെത്തിയത്. പുടിന്റെ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും പ്രതിരോധ കരാറുകളിൽ ഒപ്പുവച്ചിരുന്നു. ഇതിൽ അമേരിക്കയും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം റഷ്യയും ഉത്തരകൊറിയയും വളരെ അടുത്ത് പ്രവർത്തിച്ചിരുന്നെങ്കിലും, 2022ലെ യുക്രെയ്ൻ-റഷ്യ സംഘർഷത്തിന് പിന്നാലെയാണ് ഇരുകൂട്ടരും വീണ്ടും കൂടുതൽ അടുക്കുന്നത്.

ഇരുരാജ്യങ്ങളുടേയും സൈനിക ശക്തികൾ കൂടുതൽ യോജിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ കിം ജോങ് ഉൻ ആവർത്തിച്ചു. പ്രാദേശിക-ആഗോള സമാധാനം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും, ഇതിനായി ഒരുമിച്ച് നിൽക്കണമെന്നും കിം പറഞ്ഞതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം ഇരുരാജ്യങ്ങളുടേയും ബന്ധത്തിൽ അതൃപ്തി അറിയിച്ച് അമേരിക്കയും സഖ്യകക്ഷികളും രംഗത്തെത്തിയിരുന്നു. യുക്രെയ്‌നെതിരായ യുദ്ധത്തിൽ റഷ്യയ്‌ക്ക് ആയുധങ്ങളും മിസൈലുകളും നൽകി ഉത്തരകൊറിയ സഹായിക്കുന്നുണ്ടെന്നും, ഇപ്പോഴും ഇത്തരത്തിലുള്ള ആയുധ കൈമാറ്റം നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. പുടിൻ ഉത്തരകൊറിയ സന്ദർശിച്ചതിന് പിന്നാലെ ആയിരുന്നു ആരോപണം ഉന്നയിച്ചത്. എന്നാൽ ഈ വാദങ്ങൾ അംഗീകരിച്ച് കൊണ്ട് പുടിനും പ്രസ്താവനയിറക്കിയിരുന്നു. ആയുധ കൈമാറ്റം നടക്കുന്നുണ്ടെന്ന ആരോപണം താൻ തള്ളിക്കളയുന്നില്ലെന്നാണ് പുടിൻ പറഞ്ഞത്.

Tags: North KoreaKIM JONG UNRussiaRussian President Vladimir PutinUnited StatesFEATURED2Military Delegationbilateral defence cooperationinvasion of UkrainePyongyang
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies