ഇന്ത്യയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ബൈഡൻ പങ്കെടുത്തേക്കും; പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ബൈഡൻ പങ്കെടുത്തേക്കും; പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 07:09 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ക്വാഡ് രാഷ്‌ട്രതലവന്മാരുടെ വാർഷിക ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുത്തേക്കുമെന്ന് വൈറ്റ് ഹൗസ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, നിലവിലെ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവ് ജോൺ കിർബി വ്യക്തമാക്കി.

ബൈഡൻ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും, അതിന് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ മാറ്റം വരുത്തുകയോ ചുമതലകളിൽ നിന്ന് വിട്ടു നിൽക്കാൻ ഉദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും ജോൺ കിർബി പറയുന്നു. ” അദ്ദേഹം ഇപ്പോഴും കൃത്യമായ ഇടപെടലുകൾ നടത്താൻ ആഗ്രഹിക്കുന്ന വിഷയങ്ങളുണ്ട്. യുക്രെയ്ൻ വിഷയത്തിൽ അദ്ദേഹം തുടർന്നും ഇടപെടും, ഗാസയിൽ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും. കാലാവസ്ഥാ വ്യതിയാനം എന്ന ആഗോള വിഷയം, ഇന്തോ-പസഫിക് മേഖലയിലെ പ്രശ്‌നങ്ങൾ തുടങ്ങീ അദ്ദേഹം ഇനിയും ഈ സ്ഥാനത്തിരുന്ന് ഇടപെടേണ്ടുന്ന വിഷയങ്ങളുണ്ടെന്നും” ജോൺ കിർബി പറയുന്നു.

രാജ്യത്തേയും പാർട്ടിയേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതെന്ന് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പദവിയെക്കാൾ പ്രധാനം ജനാധിപത്യത്തിന്റെ സംരക്ഷണമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് ജോ ബൈഡൻ പറഞ്ഞു. ” പുതിയ തലമുറയ്‌ക്ക് ബാറ്റൺ കൈമാറുകയാണെന്ന് ഞാൻ തീരുമാനിച്ചു. പദവിയെക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് ജനാധിപത്യത്തിനാണ്. രാജ്യത്തെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള മാർഗ്ഗം ഇതാണ്,

ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ഭിന്നതകളില്ല. അത്തരത്തിലുള്ള പ്രചരണങ്ങൾ തെറ്റാണ്. കമല ഹാരിസ് രാജ്യത്തിന് അനുയോജ്യയായ സ്ഥാനാർത്ഥിയാണ്. ശരിയായ ദിശയിൽ രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള കഴിവ് ഇവർക്കുണ്ടെന്നും” ജോ ബൈഡൻ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം കടുത്തിരുന്നു. ഇനിയും അധികാരത്തിൽ ആറ് മാസത്തോളം ബാക്കിയുണ്ടെന്നും, ഫലപ്രദമായ രീതിയിൽ തന്നെ ഈ സമയത്തെ വിനിയോഗിക്കുമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.

Tags: WHITE HOUSEQuad summitjoe bidenFEATURED2John Kirby
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies