കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; സംഘർഷവും ഭീഷണിയുമായി എസ്എഫ്‌ഐ;ഗവർണർ നോമിനേറ്റ് ചെയ്ത രണ്ടുപേർക്ക് വിജയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; സംഘർഷവും ഭീഷണിയുമായി എസ്എഫ്‌ഐ;ഗവർണർ നോമിനേറ്റ് ചെയ്ത രണ്ടുപേർക്ക് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 10:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ഗവർണർ നോമിനേറ്റ് ചെയ്ത രണ്ട് പേർക്ക് വിജയം. ജനറൽ സീറ്റുകളിലേക്ക് മത്സരിച്ച ടി. ജി വിനോദ് കുമാർ, പി. എസ് ഗോപകുമാർ എന്നിവരാണ് വിജയിച്ചത്. എസ്എഫ്‌ഐയുടെയും ഇടത് അനുകൂല സെനറ്റ് അംഗങ്ങളുടെയും പ്രതിഷേധങ്ങളുടെ നടുവിലായിരുന്നു സിൻഡിക്കേറ്റിലേക്കുളള തെരഞ്ഞെടുപ്പ് നടന്നത്.

ഗവൺമെന്റ് കോളജ് അധ്യാപക സീറ്റിലും സ്വകാര്യ കോളേജ് അധ്യാപക സീറ്റുകളിലും എൽഡിഎഫ് പ്രതിനിധികളാണ് വിജയിച്ചത്. ഗവർണർ ഒഴികെ 96 പേരാണ് വോട്ട് ചെയ്തത്. എന്നാൽ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ പരിഗണിക്കുന്നതിനാൽ അതിന്റെ വിധിക്ക് ശേഷം വോട്ടെണ്ണാമെന്ന നിലപാടിൽ ആയിരുന്നു വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ. എന്നാൽ കോടതി വിധി കാക്കേണ്ടെന്നും വോട്ട് എണ്ണണമെന്നും ആവശ്യപ്പെട്ട് ഇടത് അനുകൂലികളും എസ്എഫ്‌ഐയും രംഗത്തെത്തി.

സെനറ്റ് ഹോളിൽ ഡോ മോഹൻ കുന്നുമ്മലിനെ ഇടത് അനുകൂല സെനറ്റ് അംഗങ്ങൾ തടഞ്ഞുവെച്ചു. സർവ്വകലാശാലയ്‌ക്ക് പുറത്ത് തടിച്ചുകൂടിയ എസ്എഫ്‌ഐക്കാരെ അകത്ത് കയറ്റണ്ട എന്ന നിലപാടായിരുന്നുവെങ്കിലും പൊലീസിനെ വെട്ടിച്ചും വിരട്ടിയും അകത്ത് കടന്ന എസ്എഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടങ്ങി. വോട്ടെണ്ണൽ പെട്ടന്ന് വേണമെന്ന് ആയിരുന്നു എസ്എഫ്‌ഐയുടെയും നിലപാട്. പൊലീസിനെ തടഞ്ഞ് യൂണിവേഴ്‌സിറ്റിയുടെ ഗേറ്റ് തള്ളി തുറന്ന് കൂടുതൽ പ്രവർത്തകരെ എസ്എഫ്‌ഐക്കാർ അകത്തേക്ക് കയറ്റുകയായിരുന്നു. ഇതിനിടെ പ്രതിഷേധക്കാർ വിസിയുടെ വാഹനത്തിന്റെ കാറ്റ് ഊരി വിട്ടെന്ന് ആരോപണം ഉയർന്നു.

ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങളുടെ സാദ്ധ്യത ചോദ്യം ചെയ്തുൾപ്പെടെ സമർപ്പിച്ച കേസുകളായിരുന്നു ഹൈക്കോടതി പരിഗണിച്ചത്. കോടതി പരിഗണിക്കുന്ന മൂന്ന് കേസുകളിലെയും വിധി വന്ന ശേഷം മാത്രം വോട്ടെണ്ണിയാൽ മതി എന്നായിരുന്നു വിസിയുടെ തീരുമാനം. വിസിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് തർക്കം വന്നപ്പോൾ നിലപാട് എടുത്തത്. ഇതിനെതിരെയാണ് ഇടത് അംഗങ്ങൾ രംഗത്തെത്തിയത്.

സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണാൻ ഹൈക്കോടതി അനുമതി നൽകി. തർക്കമുളള 15 വോട്ടുകൾ പിന്നീട് പരിഗണിക്കാം എന്ന നിബന്ധനയോടെയാണ് വോട്ടെണ്ണാൻ കോടതി അനുമതി നൽകിയത്. ഇതോടെയാണ് വോട്ടെണ്ണിയത്. ഫലം ഹൈക്കോടതിയുടെ പരിഗണനയിലുള്ള രണ്ട് ഹർജികളിലെ ഉത്തരവുകൾക്ക് വിധേയമാണെന്നും ബാലറ്റ് പേപ്പറുകൾ സുരക്ഷിതമെന്ന് സർവകലാശാല ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഒന്നുമില്ലാതിരിക്കുന്നതിനേക്കാൾ നല്ലതാണ് സിൻഡിക്കറ്റ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ആയിരുന്നു കോടതിയുടെ വിധി.

12 സീറ്റുകളിലേക്ക് വിജ്ഞാപനം ഇറക്കിയെങ്കിലും ഒൻപത് സീറ്റുകളിലേക്ക് മാത്രമാണ് വോട്ടെടുപ്പ് നടന്നത്. മൂന്ന് സീറ്റുകളിലേക്ക് നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags: BJPSFIkerala universitySyndicateസിൻഡിക്കേറ്റ്കേരള സർവകലാശാല
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies