പൂജ തടസ്സപ്പെടുത്തി നിരപരാധിയായ പൂജാരിയെ അറസ്റ്റ് ചെയ്ത സംഭവം; പൂന്തുറ സി ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് മഹാധർണ്ണ നടത്തും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂജ തടസ്സപ്പെടുത്തി നിരപരാധിയായ പൂജാരിയെ അറസ്റ്റ് ചെയ്ത സംഭവം; പൂന്തുറ സി ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് മഹാധർണ്ണ നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 09:09 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മണക്കാട് മുത്തുമ്മാരി അമ്മൻ ക്ഷേത്രത്തിൽ അതിക്രമം നടത്തുകയും പൂജ തടസ്സപ്പെടുത്തി നിരപരാധിയായ പൂജാരിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് മഹാധർണ്ണ നടത്തും. പൂന്തുറ സി ഐ സന്തോഷിനെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം മണക്കാട് അമ്മൻകോവിൽ ജംഗ്ഷനിലാണ് ധർണ്ണ നടത്തുന്നത്.

ക്ഷേത്രത്തിൽ കയറി പൂജാരിയായ അരുൺ പോറ്റിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഹിന്ദു ഐക്യവേദിയും ബിജെപിയും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി പൂന്തുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഫോർട്ട് അസി.കമ്മീഷണർ, കമ്മീഷണർ ജി. സ്പർജൻ കുമാറിന് സമർപ്പിക്കുകയും ചെയ്തിരുന്നു.

നേരത്തെ ജോലി ചെയ്തിരുന്ന പൂന്തുറ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലായിരുന്നു പൊലീസ് നടപടി. കേസിൽ പിറ്റേന്ന് ഹാജരാകാമെന്ന് അരുൺ പോറ്റി നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ക്ഷേത്രം തുറന്ന് ദീപാരാധനയ്‌ക്ക് ഒരുക്കങ്ങൾ നടത്തുന്നതിനിടെ പൊലീസെത്തി ബലമായി അരുൺ പോറ്റിയെ കൊണ്ടുപോയത്. വിലങ്ങ് വച്ച് കൊണ്ടുപോയ ശേഷം രാത്രി 8.15 ഓടെയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. പൊലീസ് വിളിപ്പിച്ച കേസുമായി ഒരു ബന്ധവുമില്ലെന്ന് അരുൺ പോറ്റി അറിയിച്ചിരുന്നെങ്കിലും പൊലീസ് ഇത് ചെവിക്കൊണ്ടില്ല. പിന്നീട് ഇദ്ദേഹത്തിന് കേസിൽ പങ്കില്ലെന്ന് കണ്ടാണ് പൊലീസ് വിട്ടയക്കാൻ തയ്യാറായത്.

ഒരാളെ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും, അതിന്റെയൊക്കെ നഗ്‌നമായ ലംഘനം നടത്തിയാണ് പൊലീസ് ക്ഷേത്രത്തിൽ നിന്നും പൂജാരിയെ കസ്റ്റഡിയിലെടുത്തതെന്ന് വിശ്വഹിന്ദു പരിഷതും ആരോപിച്ചിരുന്നു. യാതൊരു ബന്ധവുമില്ലാത്ത കേസ് ആണെങ്കിലും, പിറ്റേന്ന് സ്റ്റേഷനിൽ ഹാജാരാകാമെന്ന് അറിയിച്ച വ്യക്തിയെ തുറന്നിരിക്കുന്ന അമ്പലത്തിൽ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ട് പോയ നടപടി സമീപകാല കേരളത്തിൽ സംഭവിച്ചിട്ടില്ലാത്തതാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

 

Tags: PoliceArrestProtestPoonthura Police
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies