വിശാൽ വധക്കേസ്: ഡിവൈഎഫ്‌ഐ നേതാവിന്റെ സാക്ഷി മൊഴി ഇടത്- പോപ്പുലർ ഫ്രണ്ട് ബന്ധം വെളിപ്പെടുത്തുന്നത്; എബിവിപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശാൽ വധക്കേസ്: ഡിവൈഎഫ്‌ഐ നേതാവിന്റെ സാക്ഷി മൊഴി ഇടത്- പോപ്പുലർ ഫ്രണ്ട് ബന്ധം വെളിപ്പെടുത്തുന്നത്; എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 02:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിശാൽ വധക്കേസിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ സാക്ഷി മൊഴി ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണന്ന് എബിവിപി സംസ്ഥാനസെക്രട്ടറി ഈ.യു. ഈശ്വരപ്രസാദ്. ക്യാമ്പസ് ഫ്രണ്ട് തീവ്ര സ്വഭാവമുള്ള സംഘടനയല്ലെന്ന് വിശാൽ വധക്കേസിലെ സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവ് അഖിൽ കോടതിയിൽ നൽകിയിരുന്നു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ പ്രതിഭാഗത്തിന് അനുകൂലമായാണ് സാക്ഷി മൊഴി നൽകിയത്. വിശാൽ വധം നടക്കുമ്പോൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു അഖിൽ.

പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറഞ്ഞതിനെ തുടർന്നാണ് കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സാക്ഷി കൂറുമാറിയതായി കണ്ട് വിശദമായ ക്രോസ് വിസ്താരം നടത്തിയത്. മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണെന്ന് സമ്മതിച്ച സാക്ഷി, കണ്ണൂരിൽ സച്ചിനെ കൊലപ്പെടുത്തിയത് ക്യാമ്പസ്ഫ്രണ്ട് പ്രവർത്തകരല്ലേ എന്ന ചോദ്യത്തിന് അറിയില്ല എന്നാണ് മറുപടി പറഞ്ഞത്. വിശാലിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണെന്നത് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അറിഞ്ഞില്ലെന്നും പ്രതികളായ നാസിം, ആസിഫ് തുടങ്ങിയവർ ഈ സംഘടനയുടെ പ്രവർത്തകരാണെന്നും സാക്ഷി കോടതിയിൽ പറഞ്ഞു.

ഡി വൈ എഫ് ഐ ചെങ്ങന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ് അഖിൽ. ഇടതുപക്ഷം പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നതിന്റെ തെളിവാണ് കോടതിയിലെ സാക്ഷി മൊഴി. ഇസ്ലാമിക ഭീകരതയെ ഇടതുപക്ഷം പിന്തുണക്കുന്നത് സംസ്ഥാനത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ തകർക്കുമെന്നും കോടതിയിലെ സാക്ഷി മൊഴിയെന്ന് ഈശ്വരപ്രസാദ് പറഞ്ഞു. ഇടതുപക്ഷവും ഇസ്ലാമിക ഭീകരരും ക്യാമ്പസുകളിൽ നടത്തുന്ന അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും ഈ യു ഈശ്വരപ്രസാദ് കൂട്ടിച്ചേർത്തു.

Tags: abvpVISHALAbvp KeralaEU Eswaraprasad
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies