അയോദ്ധ്യയിലെ റിംഗ് റോഡ് ഉൾപ്പെടെ എട്ട് പ്രധാന ഹൈവേ പ്രൊജക്ടുകൾ; അനുമതി നൽകി കേന്ദ്രമന്ത്രിസഭ; യാഥാർത്ഥ്യമാകുക 50,655 കോടി രൂപയുടെ പദ്ധതികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലെ റിംഗ് റോഡ് ഉൾപ്പെടെ എട്ട് പ്രധാന ഹൈവേ പ്രൊജക്ടുകൾ; അനുമതി നൽകി കേന്ദ്രമന്ത്രിസഭ; യാഥാർത്ഥ്യമാകുക 50,655 കോടി രൂപയുടെ പദ്ധതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 06:28 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യയിലെ റിംഗ് റോഡ് ഉൾപ്പെടെ എട്ട് പ്രധാന ഹൈവേ പ്രൊജക്ടുകൾക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും തിരക്ക് കുറയ്‌ക്കുന്നതിനും രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുമായാണ് 936 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റോഡ് കോറിഡോർ പദ്ധതികൾ നടപ്പിലാക്കുന്നത്. 50,655 കോടി രൂപയാണ് പദ്ധതികളുടെ ആകെ ചിലവ്.

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ആറുവരിപ്പാതയുള്ള ആഗ്ര-ഗ്വാളിയോർ ദേശീയ അതിവേഗ കോറിഡോർ, നാലുവരിപ്പാതയായ ഖരഗ്പൂർ-മോറെഗ്രാം ദേശീയ അതിവേഗ കോറിഡോർ, ആറുവരിപ്പാതയായ തരദ്-ദീസ-മെഹ്സാന അഹമ്മദാബാദ് ദേശീയ അതിവേഗ കോറിഡോർ, നാലുവരിപ്പാതയായ അയോദ്ധ്യ റിങ് റോഡ്, റായ്‌പൂർ-റാഞ്ചി ദേശീയ അതിവേഗ കോറിഡോറിൽ ഉൾപ്പെടുന്ന പഥൽഗാവിനും ഗുംലയ്‌ക്കും ഇടയിലുള്ള അഞ്ചുവരിപ്പാത, ആറ്-വരി കാൺപൂർ റിംഗ് റോഡ്, നാല്-വരി വടക്കൻ ഗുവാഹത്തി ബൈപ്പാസ്, നിലവിലുള്ള ഗുവാഹത്തി ബൈപ്പാസിന്റെ വീതി കൂട്ടൽ, പൂനെയ്‌ക്ക് സമീപമുള്ള എട്ട് വരിപ്പാതയായ നാസിക് ഫാറ്റ – ഖേദ് കോറിഡോർ എന്നിവയാണ് കേന്ദ്രമന്ത്രിസഭാ അംഗീകരിച്ച പദ്ധതികൾ.

പുതിയ വികസനപദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നും തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ എട്ട് സുപ്രധാന പദ്ധതികളുടെ നടത്തിപ്പിലൂടെ പ്രത്യക്ഷമായും പരോക്ഷമായും 4.42 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. അടിസ്ഥാന സൗകര്യ വികസനം ഒരു രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയുടെ അടിത്തറയാണ്. പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് അത് നിർണായകമാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന തുക ജിഡിപിയിൽ 2.5-3 മടങ്ങ് വരെ പ്രതിഫലനമുണ്ടാക്കാൻ സഹായിക്കുന്നതായും സർക്കാർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

Tags: FEATURED2National High-Speed Road CorridorCentral cabinet
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies