കലാപത്തിൽ കാലുതെന്നി; ബം​ഗ്ലാദേശ് പ്രധാനമന്ത്രി രാജിവച്ചു; ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോർട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കലാപത്തിൽ കാലുതെന്നി; ബം​ഗ്ലാദേശ് പ്രധാനമന്ത്രി രാജിവച്ചു; ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 03:07 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. സംവരണ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം രൂക്ഷമായിരുന്നു. തുടർന്നുണ്ടായ സംഘർഷങ്ങളിൽ വീണ്ടും നൂറുക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ രാജ്യത്താകെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റ് നിരോധനവും നിലനിൽക്കുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്ര​ക്ഷോഭകർ ഇരച്ചുകയറിയെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഷെയ്ഖ് ഹസീന രാജിവച്ചുവെന്ന വാർത്തകൾ വരുന്നത്.

ഇതും വായിക്കുക

ബംഗ്ലാദേശിൽ എന്താണ് സംഭവിക്കുന്നത്; ബംഗ്ലാദേശിലെ സംവരണ നയമെന്ത്? നടന്നത് നിലവിലില്ലാത്ത സംവരണത്തിനെതിരെയുള്ള കലാപം……

ഹസീനയും സഹോദരി ഷെയ്ഖ് രെഹാനയും രാജ്യം വിട്ടുവെന്നാണ് വിവരം. ഇന്ത്യയിൽ അഭയം തേടിയതായുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ധാക്കയിൽ നിന്ന് ഹെലികോപ്റ്റർ മാർ​ഗം പശ്ചിമബംഗാളിലേക്ക് കടന്നുവെന്നാണ് പല അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അൽപ്പസമയത്തിനകം ബംഗ്ലാദേശിലെ സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.

#BREAKING: Protesting mob has breached Bangladesh Prime Minister Sheikh Hasina’s Official residence in Ganabhaban in Dhaka. Unprecedented visuals. Similar to what we saw in Afghanistan and Srilanka. Sheikh Hasina has left Bangladesh with Army assistance. pic.twitter.com/g5xSEbzE2t

— Aditya Raj Kaul (@AdityaRajKaul) August 5, 2024

ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരായ വിദ്യാർത്ഥിസംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേരായിരുന്നു രാജ്യത്ത് കൊല്ലപ്പെട്ടത്. സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയതായിരുന്നു കലാപങ്ങൾക്ക് തുടക്കം. ബംഗ്ലാദേശ് വിമോചന സമരകാലത്ത് പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തിലുള്ളവർക്ക് 30 ശതമാനം സംവരണം സർക്കാർ ജോലികളിൽ നിർബന്ധമാക്കുന്ന നിയമം രാജ്യത്തെ വലിയൊരു വിഭാഗമാളുകളെ ചൊടിപ്പിച്ചു. ഇതോടെയാണ് പ്രതിഷേധ പരമ്പരകൾക്ക് തുടക്കമിട്ടത്. ഇത് വൻ കലാപത്തിലേക്ക് വഴിവയ്‌ക്കുകയായിരുന്നു. പ്രക്ഷോഭകരെ അടിച്ചമർത്താൻ പട്ടാളം തെരുവിലിറങ്ങിയതോടെ മരണസംഖ്യ കുത്തനെ ഉയർന്നു. ഇതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും തെരുവുകൾ കത്തിയമരാൻ തുടങ്ങിയത്. ഗത്യന്തരമില്ലാതെ പ്രക്ഷോഭകർക്ക് മുന്നിൽ വഴങ്ങുകയായിരുന്നു ഷെയ്ഖ് ഹസീന. സംഘർഷം ആരംഭിച്ചതിന് തൊട്ടുപിന്നാലെ തന്നെ ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. എത്രയും വേഗം മടങ്ങിവരണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags: dhakabangladeshSheikh HasinaBangladesh PM
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies