പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനികർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വച്ചു പൊറുപ്പിക്കില്ല; ഇറാന് മുന്നറിയിപ്പുമായി യുഎസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനികർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വച്ചു പൊറുപ്പിക്കില്ല; ഇറാന് മുന്നറിയിപ്പുമായി യുഎസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 07:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനികർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ഇറാഖിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഏഴ് യുഎസ് സൈനികർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ലോയ്ഡ് ഓസ്റ്റിന്റെ പ്രതികരണം. ഇറാഖിലെ ഐൻ അൽ അസ്സദ് താവളത്തിൽ കഴിഞ്ഞ മൂന്ന് ആഴ്ചയ്‌ക്കിടെ ഇത് മൂന്നാം തവണയാണ് യുഎസ് സൈനികർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

യുഎസ് സൈന്യത്തിനെതിരെ ഇറാൻ നിയോഗിച്ച തീവ്രവാദികൾ നടത്തുന്ന ആക്രമണമാണിതെന്നാണ് വിമർശനം. ” ഇനിയും ഇതുപോലെയുള്ള ആക്രമണങ്ങൾ തുടരാനാണ് ശ്രമമെങ്കിൽ അംഗീകരിക്കില്ല. മേഖലയിൽ ഞങ്ങളുടെ ഉദ്യോഗസ്ഥരെ തുടർച്ചയായി ലക്ഷ്യം വയ്‌ക്കുന്നത് സഹിച്ച് നിൽക്കില്ല. ആക്രമണത്തിൽ അഞ്ച് സൈനികർക്കും രണ്ട് കോൺട്രാക്ടർമാർക്കും പരിക്കേറ്റു. ഏവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും” ഓസ്റ്റിൻ വ്യക്തമാക്കി.

പെന്റഗണും ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇറാൻ തീവ്രവാദികൾ നടത്തിയ ആക്രമണമാണിതെന്നും, യുഎസ് സൈന്യത്തിനെതിരായ ഇറാന്റെ നീക്കങ്ങൾ ഓരോ ദിവസവും വർദ്ധിച്ച് വരുന്ന സാഹചര്യമാണെന്നും ഓസ്റ്റിനും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ പറഞ്ഞു. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിന്റെ തുടക്കത്തിൽ സമാനമായ ആക്രമണങ്ങൾ പതിവായിരുന്നുവെങ്കിലും, പിന്നീട് ഇത് കുറഞ്ഞിരുന്നു. ഹമാസിന്റെയും ഹിസ്ബുള്ളയുടേയും ഉന്നത നേതാക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് യുഎസ് സൈന്യത്തിനെതിരെയും റോക്കറ്റ് ആക്രമണങ്ങൾ വർദ്ധിച്ചത്.

Tags: USFEATURED2Middle-EastLloyd Austin
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies