ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു, തുണികൾ എടുക്കാൻ പോലും സമയം കിട്ടിയില്ല; ബംഗ്ലാദേശിൽ തങ്ങിയ അവസാന മിനിറ്റുകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു, തുണികൾ എടുക്കാൻ പോലും സമയം കിട്ടിയില്ല; ബംഗ്ലാദേശിൽ തങ്ങിയ അവസാന മിനിറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 11:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അരാജകത്വത്തിലേക്ക് ബം​ഗ്ലാദേശ് കൂപ്പുകുത്തിയതോടെ സ്വന്തം രാജ്യത്ത് നിന്ന് ഓടിരക്ഷപ്പെടേണ്ട ​​ഗതികേടിലായിരുന്നു ഷെയ്ഖ് ഹസീനയും സഹായികളും. എന്നത്തേയും പോലെ ഇന്ത്യയെന്ന സുരക്ഷിത കേന്ദ്രം അവർക്കായി വാതിലുകൾ തുറന്നതിനാൽ ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന വനിത ജീവനോടെ സ്വസ്ഥമായി ഇന്ന് കഴിയുന്നു. പട്ടാളം അനുവദിച്ച് നൽകിയ 45 മിനിറ്റിനുള്ളിൽ രാജി വച്ച് ഹെലികോപ്റ്ററിൽ കയറി വരാൻ മാത്രമേ ഷെയ്ഖ് ഹസീനയ്‌ക്കും സഹായികൾക്കും കഴിഞ്ഞുള്ളൂ. അവശ്യ സാധനങ്ങളെല്ലാം എടുത്തുവെന്ന് ഉറപ്പുവരുത്താനോ യാത്രയ്‌ക്ക് വേണ്ടി തയ്യാറെടുക്കാനോ അവർക്ക് സാധിച്ചില്ല. കാരണം ജീവൻ സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു അവർ.

പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീനയും അവരുടെ സഹോദരി ഷെയ്ഖ് രെഹാനയും ഇരുവരുടെയും സഹായികളും ധാക്കയിൽ നിന്ന് C-130 J എയർക്രാഫ്റ്റിലാണ് പുറപ്പെട്ടത്. നേരെ ഇന്ത്യയിലെ ഹിൻഡൻ വ്യോമതാവളത്തിൽ വന്നിറങ്ങി. ഹസീനയുടെയും രെഹാനയുടെയും അനുയായികൾക്കും സഹായികൾക്കും ഉടുതുണി എടുത്തുവയ്‌ക്കാൻ പോലുമുള്ള സമയം കിട്ടിയിരുന്നില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാകരങ്ങൾ തേടി ഇന്ത്യയിലെത്തിയ ഹസീനയ്‌ക്കും കൂടെയുള്ളവർക്കും വേണ്ട സൗകര്യങ്ങളെല്ലാം കേന്ദ്രസർക്കാർ ഒരുക്കി. അക്കാര്യത്തിൽ പ്രതിപക്ഷത്തിനും ഒരേമനസായിരുന്നു. ഇനി ഹസീനയ്‌ക്ക് മുൻപുള്ള കടമ്പ സുരക്ഷിതമായ രാഷ്‌ട്രീയ അഭയകേന്ദ്രം കണ്ടെത്തുകയെന്നതാണ്. അതിനായി വിവിധ യൂറോപ്യൻ രാജ്യങ്ങളെ അവർ സമീപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഉണ്ടായിരുന്നപ്പോൾ തെരുവുകളിൽ അഴിഞ്ഞാടിയ കലാപകാരികൾ പ്രധാനമന്ത്രി ഇല്ലാതായപ്പോൾ വസതി തന്നെ കയ്യടക്കി. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിന്ന് കലാപത്തിലേക്ക് മാറിയതും അതിവേ​ഗമായിരുന്നു. സംവരണനിയമം റദ്ദാക്കിയിട്ടും പ്രക്ഷോഭകരുടെ ആവശ്യം അം​ഗീകരിച്ചിട്ടും രാജ്യം അരാജകത്വത്തിന്റെ പാത പിന്തുടർന്നു. സംവരണ നിയമത്തിനെതിരെ തെരുവിലറങ്ങിയവർ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും ആക്രമിക്കുന്ന കാഴ്ചയും ആശങ്കാജനകമായ വസ്തുതയാണ്.

Tags: bangladeshSheikh Hasina
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies