ഇന്ത്യൻ താരവും പഞ്ചാബ് കിംഗ്‌സിന്റെ വിക്കറ്റ് കീപ്പർ ബാറ്ററുമായ ജിതേഷ് ശർമ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്തിടെ ശലക മകേശ്വറുമായുള്ള വിവാഹനിശ്ചയം നടന്ന കാര്യം 30 കാരൻ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപിച്ചത്. ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു പ്രഖ്യാപനം. ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഇവർ മഹാരാഷ്‌ട്ര സ്വദേശികളാണ്. യാതൊരു ആഢംബരങ്ങളുമില്ലാതെയാണ് വിവാഹ നിശ്ചയം നടത്തിയത്.
“ഈ ഭ്രാന്തൻ ലോകത്ത്, ഞങ്ങൾ 8.8.8-ൽ എന്നെന്നേക്കുമായി ഞങ്ങളെ കണ്ടെത്തി” എന്ന അടിക്കുറിപ്പോടെയാണ് ശർമ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യയുടെ പുതിയ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉൾപ്പെടെ നിരവധി പ്രമുഖ ക്രിക്കറ്റ് താരങ്ങൾ നവദമ്പതികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ പങ്കുവച്ചു.