ഇറാന്റെ ഭാഗത്ത് നിന്ന് ഏത് നിമിഷവും ആക്രമണമുണ്ടായേക്കും; ഇസ്രായേലിന് പിന്തുണ നൽകുമെന്ന് അമേരിക്ക
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാന്റെ ഭാഗത്ത് നിന്ന് ഏത് നിമിഷവും ആക്രമണമുണ്ടായേക്കും; ഇസ്രായേലിന് പിന്തുണ നൽകുമെന്ന് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 07:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഇസ്രായേലിനെതിരെ ഇറാന്റെ ഭാഗത്ത് നിന്ന് ഏത് നിമിഷവും ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഈയാഴ്ച തന്നെ അത്തരമൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്നും, അമേരിക്ക ഇതിനെ പ്രതിരോധിക്കാൻ തയ്യാറായിരിക്കുകയാണെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് അഡൈ്വസർ ജോൺ കിർബി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് പ്രസ്താവന.

വിഷയത്തിൽ തങ്ങൾക്കും ആശങ്കകളുണ്ടെന്ന് ജോൺ കിർബി പറഞ്ഞതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ” ഇസ്രായേലിന് പ്രതിരോധം ഒരുക്കുന്ന കാര്യത്തിൽ മുൻപ് പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കേണ്ടി വരും. അക്രമം വർദ്ധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല. ഇറാന്റെയോ അവരുടെ സഖ്യകക്ഷികളുടെയോ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കം ഉണ്ടാകുന്നതിന് മുൻപ് തന്നെ പ്രതിരോധിക്കണം. യുഎസിന് പുറമെ യു.കെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളും ഇത്തരം ഭീഷണികൾ ഒഴിവാക്കാൻ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.

ആക്രമണം ഉണ്ടായാൽ അത് പ്രാദേശിക സുരക്ഷയ്‌ക്ക് വലിയ ഭീഷണിയായി മാറും. മേഖലയിലെ സംഘർഷം കുറയ്‌ക്കാനും വെടിനിർത്തൽ കരാറിൽ ഏർപ്പെടാനും ഗാസയിലെ ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങൾക്കും എല്ലാവിധ പിന്തുണയും ഉണ്ടാകും. ഈ ആഴ്ച അവസാനത്തോടെ വീണ്ടും ചർച്ചകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ ഈജിപ്ത് പ്രസിഡന്റ്, ഖത്തർ അമീർ എന്നിവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. ഇതിന് എല്ലാവിധ പിന്തുണയും ഉണ്ടാകും. വെടിനിർത്തൽ കരാർ എത്രയും വേഗം നടപ്പാക്കേണ്ടതുണ്ട്. ഇനിയും സമയം നഷ്ടപ്പെടുത്താനില്ല. ഇറാന്റെയും അവർക്ക് പിന്തുണ നൽകുന്ന തീവ്രവാദ ശക്തികളുടേയും ആക്രമണത്തിനെതിരെ ഇസ്രായേലിന് പ്രതിരോധം ഒരുക്കാനും അവർക്ക് പിന്തുണ നൽകാനും തീരുമാനിച്ചതായും” ജോൺ കിർബി പറയുന്നു.

 

Tags: USisraelWHITE HOUSEIRANFEATURED2
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies