ബഹിരാകാശത്ത് എങ്ങനെ അതിജീവിക്കണമെന്ന് മനുഷ്യൻ പഠിച്ചുകഴിഞ്ഞു; ചന്ദ്രനിൽ ഭൂമിക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് വെല്ലുവിളിയാണെന്നും രാകേഷ് ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശത്ത് എങ്ങനെ അതിജീവിക്കണമെന്ന് മനുഷ്യൻ പഠിച്ചുകഴിഞ്ഞു; ചന്ദ്രനിൽ ഭൂമിക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് വെല്ലുവിളിയാണെന്നും രാകേഷ് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 11:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബഹിരാകാശത്ത് എങ്ങനെ അതിജീവിക്കണമെന്നത് മനുഷ്യൻ പഠിച്ചുകഴിഞ്ഞുവെന്ന് ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ സഞ്ചാരിയായ രാകേഷ് ശർമ്മ. അന്താരാഷ്‌ട്ര യുവജന ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഗൻയാൻ ദൗത്യത്തിലൂടെ പഴയകാല ഓർമ്മകളെല്ലാം താൻ പുതുക്കുകയാണെന്നും രാകേഷ് ശർമ്മ പറയുന്നു.

” ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നവർ എന്തൊക്കെയാണ് ചെയ്യുന്നത്, അവർ എപ്രകാരമാണ് ചിന്തിക്കുന്നത് എന്നതെല്ലാം എനിക്ക് എളുപ്പത്തിൽ മനസിലാക്കാൻ കഴിയും. ഞങ്ങളുടെ കാലത്ത് ബഹിരാകാശ യാത്രയ്‌ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിൽ ഇന്നത്തേതിൽ നിന്ന് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ റഷ്യയിൽ പോയി മറ്റൊരു ഭാഷയിൽ പരിശീലനം നടത്തി. ബഹിരാകാശത്ത് എപ്രകാരം അതിജീവിക്കണമെന്നത് മനസിലാക്കി. എന്നാൽ ഇന്ന് ആ സാഹചര്യങ്ങളിലെല്ലാം വളരെ അധികം വ്യത്യാസങ്ങൾ വന്നു കഴിഞ്ഞു.

ബഹിരാകാശത്തേക്ക് പോകുന്നതിന് മുൻപ് മനുഷ്യശരീരത്തെ സജ്ജമാക്കുന്ന പ്രക്രിയ അതേപടി തുടരുന്നുണ്ട്. ചന്ദ്രനിൽ ഭൂമിയിലേത് പോലെ താമസസ്ഥലങ്ങൾ ഒരുക്കുക എന്നതായിരിക്കും മറ്റൊരു നാഴികക്കല്ല്. ഭൂമിയിൽ നിന്ന് വ്യത്യസ്തമായ അന്തരീക്ഷവുമായി നിങ്ങൾ എങ്ങനെ പൊരുത്തപ്പെടും എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഭൂമിക്ക് സമാനമായ അന്തരീക്ഷം ചന്ദ്രനിൽ സൃഷ്ടിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. അത് എപ്രകാരം സംഭവിക്കുന്നു എന്നത് കാത്തിരുന്നു തന്നെ കാണാം. ഓരോ ഘട്ടത്തിലും നമുക്ക് മുന്നിലുള്ള പ്രതിബന്ധങ്ങൾ മറികടന്ന് തന്നെ പോകണമെന്നും” രാകേഷ് ശർമ്മ പറഞ്ഞു.

സോവിയറ്റ് റോക്കറ്റ് സോയൂസ് ടി-11 ൽ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരനായി രാകേഷ് ശർമ്മ മാറിയതിന്റെ 40ാം വാർഷികം അടുത്തിടെയാണ് ആഘോഷിച്ചത്. 1984 ഏപ്രിൽ മൂന്നിനാണ് അദ്ദേഹം യാത്ര തിരിച്ചത്. തുടർന്ന് സല്യൂട്ട്-7 ഓർബിറ്റൽ സ്റ്റേഷനിൽ ഏഴ് ദിവസവും 21 മണിക്കൂറുമാണ് അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചു.

 

Tags: survive in spacegaganyaanFEATURED2rakesh sharmaIndian cosmonaut
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies