ബംഗ്ലാദേശിനെക്കുറിച്ച് ഒരു ചെറുകവിത പോലും ഇല്ല; ഇന്ത്യ വിഭജിക്കാൻ കാരണമായ പാർട്ടിക്ക് ഒരു സംസ്ഥാനത്തും ഇല്ലാത്ത സ്വീകാര്യത കേരളത്തിൽ: കെ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബംഗ്ലാദേശിനെക്കുറിച്ച് ഒരു ചെറുകവിത പോലും ഇല്ല; ഇന്ത്യ വിഭജിക്കാൻ കാരണമായ പാർട്ടിക്ക് ഒരു സംസ്ഥാനത്തും ഇല്ലാത്ത സ്വീകാര്യത കേരളത്തിൽ: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 11:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയെ വിഭജിക്കാൻ കാരണക്കാരായ ഒരു പാർട്ടിക്ക് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തത്ര സ്വീകാര്യത ലഭിച്ച സംസ്ഥാനമാണ് കേരളമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വിഭജന ഭീകരതയുടെ സ്മൃതി ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ മുറിവുകൾ 78 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും അവശേഷിക്കുന്നുവെന്ന് പറയേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ വിഭജനത്തിന്റെ കെടുതികൾ വളരെ കുറച്ച് അനുഭവിച്ചിട്ടുളള ഒരു നാട്ടിലാണ് നാം ജീവിക്കുന്നത്. എന്നാൽ വിഭജനത്തെക്കുറിച്ചുളള ഓർമ്മകൾ വിസ്മരിക്കാൻ നമുക്ക് കഴിയില്ല. ചത്ത കുതിര എന്ന് നെഹ്‌റു വിശേഷിപ്പിച്ച മുസ്ലീം ലീഗ് സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കേരളം സന്ദർശിക്കാനെത്തിയ ആദ്യ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ഒരു ഇലക്ട്രിക് പോസ്റ്റിൽ പച്ചക്കൊടി കണ്ടപ്പോൾ അത് ഏതാണെന്ന് ചോദിച്ചു. മുസ്ലീം ലീഗിന്റെ കൊടിയാണെന്ന് പറഞ്ഞപ്പോൾ ഗൺമാനോട് പറഞ്ഞ് വണ്ടി നിർത്തി ആ കൊടി അഴിപ്പിക്കൂ എന്ന് പറഞ്ഞ ചരിത്രം നമുക്കുണ്ടെന്ന് കെ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.

മുസ്ലീം ലീഗ് ഒരു സെക്യുലർ പാർട്ടിയെന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ സെക്യുലറിസം എന്ന് പറയുന്നത് ഇവിടുത്തെ പ്രധാന രാഷ്‌ട്രീയകക്ഷികളുടെയും മാദ്ധ്യമനിരൂപകൻമാരുടെയും സാമൂഹ്യസാംസ്‌കാരിക നായകൻമാരുടെയുമൊക്കെ വിഷയത്തിന് അനുസരിച്ചാണ്. ഗാസയിലേക്ക് നോക്കാൻ അവർക്ക് കണ്ണുകളുണ്ട്. ബംഗ്ലാദേശിലേക്ക് ഒരിക്കലും അവരുടെ കണ്ണുകൾ എത്തില്ല. ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ അവർ കാണുന്നേ ഇല്ല.

ബംഗ്ലാദേശിൽ അതിഭീകരമായ ഹിന്ദു വംശഹത്യ ഒരാഴ്ചയിലധികമായി നടക്കുകയാണ്. എന്നാൽ അതിനെതിരെ മെഴുകുതിരി ജാഥയില്ല, സാഹിത്യ നായകൻമാരുടെ സംവാദ സദസ്സുകളില്ല, പ്രമേയമില്ല, ബംഗ്ലാദേശിനെക്കുറിച്ച് ഒരു ചെറിയ കവിത പോലും ഇല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

ആയിരക്കണക്കിന് ആളുകളാണ് കൂട്ടപ്പലായനം ചെയ്യുന്നത്. ഗാസയിലേക്ക് ഇവിടുത്തെ മിക്ക മലയാള മാദ്ധ്യമ സ്ഥാപനങ്ങളും പ്രതിനിധികളെ അയച്ചു. എന്നാൽ ബംഗ്ലാദേശിലേക്ക് ഒരു സ്ഥാപനവും റിപ്പോർട്ടർമാരെ അയച്ചിട്ടല്ല. കേരളം എന്നും അങ്ങനെയാണ്. പതിറ്റാണ്ടുകളോളം സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ച പാർട്ടിയാണ് സിപിഎം. സ്വാതന്ത്ര്യദിന സമയത്ത് ദേശീയപതാക താഴ്‌ത്തി അവിടെ കരിങ്കൊടി കെട്ടിയ ചരിത്രം അവരുടെ പ്രവർത്തകർക്കുണ്ട്.

നമ്മുടെ എല്ലാ രംഗങ്ങളിലും ഭിന്നിപ്പിച്ചുകൊണ്ടാണ് ബ്രിട്ടീഷുകാർ അധികാരം കൈയ്യടക്കിയത്. അല്ലാതെ പട്ടാള ശക്തികൊണ്ട് മാത്രമായിരുന്നില്ല. നമ്മൾ ലോകം കീഴടക്കിയത് അറിവിന്റെ ഔന്നത്യം കൊണ്ടാണ്. അതുകൊണ്ടാണ് മോദി അധികാരത്തിലെത്തിയപ്പോൾ ദേശീയ വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ചത്. എന്നാൽ ആ നയം ഇവിടെ നടപ്പാക്കാനാകില്ലെന്ന പ്രതിലോമ ചിന്തയാണ് ഇവിടുത്തെ ഭരണാധികാരികൾക്കുളളത്.

സ്വാതന്ത്ര്യം നേടിത്തന്നത് ഞങ്ങളും ഒരു കുടുംബവുമാണ് എന്ന് അവകാശപ്പെടുന്ന പാർട്ടി എന്താണ് രാജ്യത്തിന് വേണ്ടി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ബ്രിട്ടീഷുകാർ പോലും ചെയ്യാത്ത പാതകമാണ് കോൺഗ്രസും അവരുടെ നേതാവ് രാഹുൽ ഗാന്ധിയും രാജ്യത്ത് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ജനം ടി വി മാനേജ്‌മെന്റ് അഡ്‌വൈസറും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ ജി.കെ സുരേഷ് ബാബു വിഭജന സ്മൃതിദിന സന്ദേശം നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി. വി. രാജേഷ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി,  തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Muslim Leagueകെ. സുരേന്ദ്രൻബിജെപി സംസ്ഥാന അദ്ധ്യക്ഷൻമുസ്ലീം ലീഗ്തിരുവനന്തപുരംIndia Partitionindependence dayK Surendran
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies