ചെങ്കോട്ടയിൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; മറികടന്നത് സ്വന്തം റെക്കോർഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെങ്കോട്ടയിൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; മറികടന്നത് സ്വന്തം റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 01:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 78ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി നടത്തിയത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം. തന്റെ തന്നെ റെക്കോർഡാണ് അദ്ദേഹം ഇക്കുറി മറികടന്നത്. 98 മിനിറ്റ് സമയമാണ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്. പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ ശരാശരി 82 മിനിറ്റാണ്.

2016ൽ നടത്തിയ 96 മിനിറ്റ് പ്രസംഗത്തിന്റെ റെക്കോർഡാണ് ഇത്തവണ മറികടന്നത്. അദ്ദേഹം നടത്തിയ ഏറ്റവും ചെറിയ പ്രസംഗം 2017ലാണ്. 56 മിനിറ്റാണ് അന്ന് സംസാരിച്ചത്. 2014ൽ 65 മിനിറ്റ് നീണ്ടു നിന്ന പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. 2015ൽ ഇത് 88 മിനിറ്റായിരുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്രമോദിയുടെ 11ാം പ്രസംഗവും മൂന്നാം വട്ടവും അധികാരമേറ്റതിന് ശേഷമുള്ള ആദ്യ പ്രസംഗവുമായിരുന്നു ഇക്കുറി.

2018ൽ ചെങ്കോട്ടയിൽ നിന്ന് 83 മിനിറ്റ് അദ്ദേഹം സംസാരിച്ചു. 2019ൽ 92 മിനിറ്റ് സമയമാണ് സംസാരിച്ചത്. രണ്ടാമത്തെ ദൈർഘ്യമേറിയ പ്രസംഗമായിരുന്നു ഇത്. ഇനി ഇത് മൂന്നാം സ്ഥാനത്തേക്ക് എത്തും. 2020ൽ 90 മിനിറ്റും, 2021ൽ 88 മിനിറ്റും, 2022ൽ 74 മിനിറ്റും, 2023ൽ 90 മിനിറ്റും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു.

നരേന്ദ്രമോദിക്ക് മുൻപ് മുൻ പ്രധാനമന്ത്രിമാരായിരുന്ന ജനഹർലാൽ നെഹ്‌റുവും ഐ.കെ.ഗുജ്‌റാളും നടത്തിയ പ്രസംഗങ്ങളായിരുന്നു ഏറ്റവും ദൈർഘ്യമേറിയത്. 1947ൽ ജവഹർലാൽ നെഹ്‌റു 72 മിനിറ്റും, 1997ൽ ഐ.കെ.ഗുജ്‌റാൾ 71 മിനിറ്റുമാണ് സംസാരിച്ചത്. ഏറ്റവും ദൈർഘ്യം കുറഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയത് ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയുമാണ്. 1954ൽ നെഹ്‌റുവും 1966ൽ ഇന്ദിരാ ഗാന്ധിയും നടത്തിയ പ്രസംഗങ്ങൾ 14 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. മൻമോഹൻ സിങ്ങും, അടൽ ബിഹാരി വാജ്‌പേയിയും ചെറിയ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയിട്ടുള്ളവരാണ്. 2012, 13 വർഷങ്ങളിൽ മൻമോഹൻ സിങ്ങിന്റെ പ്രസംഗങ്ങൾ യഥാക്രമം 32,35 മിനിറ്റ് വീതമാണ് നീണ്ടുനിന്നത്. 2002ലും 2003ലും വാജ്‌പേയി നടത്തിയ പ്രസംഗങ്ങൾ 25 മിനിറ്റും 30 മിനിറ്റും മാത്രമാണ് ഉണ്ടായിരുന്നത്.

 

Tags: independence dayred fortpm modiFEATURED2longest Independence Day speech
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies