24 സ്ഥലങ്ങളിൽ ബോംബ് വച്ചു; സാങ്കേതിക തടസമുണ്ടായതിനാൽ അവസാന മിനിറ്റിൽ വേണ്ടെന്ന് വച്ചു; അവകാശവാദവുമായി ULFA-I
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

24 സ്ഥലങ്ങളിൽ ബോംബ് വച്ചു; സാങ്കേതിക തടസമുണ്ടായതിനാൽ അവസാന മിനിറ്റിൽ വേണ്ടെന്ന് വച്ചു; അവകാശവാദവുമായി ULFA-I

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 05:45 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: 78-ാം സ്വാതന്ത്ര്യദിനാഘോഷത്തെ തകിടം മറിക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചിരുന്നുവെന്ന അവകാശവാദവുമായി നിരോധിത ​ഗ്രൂപ്പായ യുണൈറ്റഡ് ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റ് (ULFA-I). സംസ്ഥാനത്തെ 24 സ്ഥലങ്ങളിൽ ബോംബ് സ്ഥാപിച്ചിരുന്നുവെന്നും സാങ്കേതികമായ ചില തടസങ്ങൾ നേരിട്ടതിനാൽ ആക്രമണം നടത്താനുള്ള പദ്ധതി പിൻവലിക്കുകയായിരുന്നുവെന്നും സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു.

അപ്പർ അസമിലെ ശിവസാ​ഗർ, ദിബ്രു​ഗഡ്, ​ഗുവാഹത്തി എന്നിവിടങ്ങളിലും ലോവർ അസമിലുമാണ് ബോംബുകൾ സ്ഥാപിച്ചിരുന്നതെന്നും സംഘടന അവകാശപ്പെട്ടു. ബോംബ് സ്ഫോടനങ്ങളിലൂടെ ULFA-Iയുടെ ശക്തി തെളിയിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. രാവിലെ ആറ് മണി മുതൽ ഉച്ചയ്‌ക്ക് 12 മണി വരെ 24 ഇടങ്ങളിലായി ബോംബ് പൊട്ടുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തിയിരുന്നു. എന്നാൽ ചില സാങ്കേതിക തടസങ്ങളുണ്ടായി. അതിനാൽ ശ്രമം പിൻവലിക്കുകയായിരുന്നുവെന്നും ULFA-I പ്രസ്താവനയിലൂടെ അറിയിച്ചു.

ബോംബ് വച്ച 24 സ്ഥലങ്ങളുടെയും പട്ടിക ULFA-I പുറത്തുവിട്ടിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ ബോംബുകൾ കണ്ടെത്തി അധികൃതർക്ക് നിർവീര്യമാക്കാമെന്നാണ് ULFA-I പറയുന്നത്. രാവിലെ 11.30ഓടെയാണ് ഇത്തരമൊരു പ്രസ്താവന സംഘടന പുറത്തുവിട്ടത്. ബോംബ് വച്ചതായി പറയപ്പെടുന്ന സ്ഥലങ്ങളുടെ ഫോട്ടകളും ഒപ്പം പങ്കുവച്ചിരുന്നു.

“പരമാധികാര അസം” എന്ന ആവശ്യവുമായി 1979ൽ രൂപീകരിച്ച വിഘടനവാദ സംഘടനയാണ് ഉൾഫ. എന്നാൽ ഉൾഫയിലെ ഒരു വിഭാ​ഗം (ചെയർമാൻ അരബിന്ദ രാജ്ഖോവയുടെ നേതൃത്വത്തിലുള്ള സംഘം) ഏതാനും മാസങ്ങൾക്ക് മുമ്പ് അസം സർക്കാരുമായി സമാധാന കരാറിൽ ഒപ്പുവച്ചിരുന്നു. ഭീകരപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നതായും സംഘടന അറിയിച്ചു. എന്നാൽ പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫ-I എന്ന വിഭാഗം ഇതിന്റെ ഭാ​ഗമായിരുന്നില്ല. ഇവരാണ് നിലവിൽ ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് പ്രസ്താവന ഇറക്കിയത്.

Tags: ULFAbombULFA-IAssam
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies