മമത സർക്കാരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി; സർക്കാർ സംവിധാനങ്ങൾ സമ്പൂർണ പരാജയം;7000 പേർ ഒത്തുകൂടിയത് പൊലീസ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമത സർക്കാരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി; സർക്കാർ സംവിധാനങ്ങൾ സമ്പൂർണ പരാജയം;7000 പേർ ഒത്തുകൂടിയത് പൊലീസ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 01:12 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിന് നേരെ ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി. സർക്കാർ സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണ് കഴിഞ്ഞ ദിവസം കാണാനായതെന്ന് കോടതി വിമർശിച്ചു. ആക്രമണം സംബന്ധിച്ച് തുടര്‍ച്ചയായി മെയിലുകളിലൂടെ ഉൾപ്പെടെ പരാതി ലഭിച്ചുവെന്നും, അതിനാലാണ് കേസ് ഇന്ന് അടിയന്തരമായി പരിഗണിക്കാനെടുത്തതെന്നും കോടതി വ്യക്തമാക്കി.

ആശുപത്രിയിൽ എന്താണ് സംഭവിച്ചത് എന്നത് വ്യക്തമാക്കണമെന്നാണ് കോടതി ആദ്യം ആവശ്യപ്പെട്ടത്. ഏഴായിരത്തോളം ആളുകൾ കൂട്ടമായാണ് ആശുപത്രിയിലേക്ക് എത്തിയതെന്നും, പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നും പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്നും ഇവിടേക്ക് അക്രമികൾക്ക് കടക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് സംസ്ഥാനത്തിന്റെ വാദം. തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയാണ് അക്രമികൾ എത്തിയതെന്ന വാദം തള്ളിക്കൊണ്ടായിരുന്നു വിശദീകരണം.

എന്നാൽ ഇൗ അവസരത്തില്‍ ഇത്തരമൊരു പ്രതിഷേധത്തിന് അനുമതി നൽകിയതിന് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ” സാധാരണ രീതിയിൽ പൊലീസിന് രഹസ്യാന്വേഷണ വിഭാഗമുണ്ട്. 7000ത്തോളം പേർ ഒത്തുകൂടിയെന്നാണ് പറയപ്പെടുന്നത്. ഇത്രയും ആൾക്കാർ ഒത്തുകൂടിയത് പൊലീസ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്.

പിന്നാലെയാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സർക്കാർ സംവിധാനങ്ങളുടെ സമ്പൂർണ പരാജയമാണിതെന്ന് കോടതി വിമർശനം ഉന്നയിച്ചു. പൊലീസിന് സ്വന്തം ആളുകളെ പോലും സംരക്ഷിക്കാൻ സാധിച്ചില്ല എന്നത് പരിതാപകരമായ അവസ്ഥയാണ്. അവിടെ എങ്ങനെയാണ് ഡോക്ടർമാർ ധൈര്യപൂർവ്വും ജോലി ചെയ്യുകയെന്നും കോടതി ചോദിച്ചു. ഭാവിയിലേക്ക് എന്തൊക്കെ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നത് അറിയിക്കണമെന്നും കോടതി പറഞ്ഞു.

പൊലീസ് പ്രതിഷേധക്കാർക്ക് പിന്നിൽ ഒളിച്ചിരിക്കുകയാണെന്നായിരുന്നു രക്ഷിതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനായ ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ പരിഹാസം. അതേസമയം ഇന്നലെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിലുണ്ടായിരുന്ന നിരവധി രേഖകൾ ഉൾപ്പെടെ അക്രമികൾ നശിപ്പിച്ചിരുന്നു.

Tags: KOLKATA HIGH COURTfailureFEATURED2State MachineryKolkata Hospital
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies