വടിയെടുത്തു, നന്നായി; ദേശീയ ടീമിൽ ഇടം ലഭിക്കാത്തവർ ആഭ്യന്തര മത്സരങ്ങളിൽ കളിക്കണമെന്ന് ജയ് ഷാ; ഇഷാൻ കിഷനും ശ്രേയസ് അയ്യരും ദുലീപ് ട്രോഫിയിൽ കളിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വടിയെടുത്തു, നന്നായി; ദേശീയ ടീമിൽ ഇടം ലഭിക്കാത്തവർ ആഭ്യന്തര മത്സരങ്ങളിൽ കളിക്കണമെന്ന് ജയ് ഷാ; ഇഷാൻ കിഷനും ശ്രേയസ് അയ്യരും ദുലീപ് ട്രോഫിയിൽ കളിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 11:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദേശീയ ടീമിൽ ഇടം ലഭിക്കാത്ത താരങ്ങൾ ആഭ്യന്തര ടൂർണമെന്റുകളിൽ നിർബന്ധമായും കളിക്കണമെന്ന ബിസിസിഐയുടെ കർശന നിലപാട് ആവർത്തിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ.
പരിക്കിന്റെ പേരിൽ മാറി നിൽക്കേണ്ടി വരുന്ന താരങ്ങളെ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷമേ ദേശീയ ടീമിലേക്ക് പരിഗണിക്കൂവെന്ന് ജയ് ഷാ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ കുറച്ച് കർശന നിലപാട് സ്വീകരിക്കേണ്ട സാഹചര്യമാണെന്ന് ജയ് ഷാ തുറന്നു പറഞ്ഞു. ദുലീപ് ട്രോഫി സ്‌ക്വാഡിൽ രോഹിതും വിരാടും ഒഴികെയുളളവർ കളിക്കുന്നുണ്ട്. അത്തരമൊരു കർശന നിലപാട് ബിസിസിഐ സ്വീകരിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ശ്രേയസ് അയ്യറും ഇഷാൻ കിഷനും ദുലീപ് ട്രോഫിയിൽ കളിക്കുമെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.

നേരത്തെ രവീന്ദ്ര ജഡേജ പരിക്കേറ്റ് മാറി നിന്നപ്പോൾ ഫിറ്റ്‌നസ് വീണ്ടെടുത്ത് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാനാണ് താൻ വിളിച്ചു പറഞ്ഞത്. ആര് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നാലും ആഭ്യന്തര ക്രിക്കറ്റിൽ ശാരീരിക ക്ഷമത വീണ്ടെടുക്കാതെ അവർക്ക് ദേശീയ ടീമിൽ ഇടംപിടിക്കാനാകില്ലെന്ന് ജയ് ഷാ പറഞ്ഞു. അതേസമയം രോഹിത്തിനോടും വിരാട് കൊഹ്ലിയോടും ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ശാരീരിക ക്ഷമത തെളിയിക്കണമെന്ന് പറയുന്നത് ഉചിതമാകില്ല. സീനിയർ താരങ്ങളായ അവർക്ക് പരിക്കേൽക്കാനുൾപ്പെടെ സാദ്ധ്യതയുണ്ട്.

ഇംഗ്ലണ്ടിന്റെയോ ഓസ്‌ട്രേലിയയുടെയോ ഒരു സീനിയർ താരം പോലും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നില്ലെന്ന് ജയ് ഷാ ചൂണ്ടിക്കാട്ടി. നമ്മൾ നമ്മുടെ താരങ്ങളെ ബഹുമാനത്തോടെ കാണണം അല്ലാതെ അവരെ ജോലിക്കാരെപ്പോലെ കാണരുതെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.

അടുത്ത മാസം ബംഗ്ലാദേശുമായുളള രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയെ ഇനി കാത്തിരിക്കുന്നത്. സെപ്തംബർ 19 മുതലാണ് മത്സരങ്ങൾ. സെപ്തംബർ അഞ്ച് മുതലാണ് ദുലീപ് ട്രോഫി നടക്കുക.

Tags: bccicricketJay ShahDuleep TrophyDomestic Cricket
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും

ഐപിഎല്‍ കിരീടം നഷ്ടമായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies