സുരേഷ് ഗോപിയാണോ മുഖ്യമന്ത്രി? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുമായി ചർച്ച നടത്താൻ സജി ചെറിയാൻ തയ്യാറെങ്കിൽ ഞാൻ കൊണ്ടുപോകാം; ശോഭാ സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ഗോപിയാണോ മുഖ്യമന്ത്രി? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുമായി ചർച്ച നടത്താൻ സജി ചെറിയാൻ തയ്യാറെങ്കിൽ ഞാൻ കൊണ്ടുപോകാം; ശോഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 06:27 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുമായി ചർച്ച നടത്താൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തയ്യാറാണെങ്കിൽ താൻ കൊണ്ടുപോകാമെന്ന് ശോഭാ സുരേന്ദ്രൻ. എന്നാൽ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കപ്പെട്ട ഭാഗങ്ങൾ കൂടി കൂട്ടിച്ചേർത്തുവേണം ഈ ചർച്ചയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. അതിന് ധൈര്യമുളള ഏതെങ്കിലും മന്ത്രിമാർ കേരളത്തിലുണ്ടോയെന്നും ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചു

” ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും ഒഴിവാക്കപ്പെട്ട ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് സുരേഷ് ഗോപി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരായി ചർച്ച ചെയ്യാൻ സംസ്ഥാനത്തെ ഏതെങ്കിലും മന്ത്രിമാർക്ക് ധൈര്യമുണ്ടോ? ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ അവർക്ക് ധൈര്യമില്ല. കുറ്റം ചെയ്തവർക്കെതിരെ നടപടി എടുക്കാൻ എന്തിനാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രിയും തയ്യാറാവുമെങ്കിൽ കേന്ദ്രമന്ത്രി എന്ന നിലയിൽ സുരേഷ് ഗോപി നടപടി സ്വീകരിക്കാൻ തയ്യാറാകും. എന്നാൽ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ആരെയൊക്കെയോ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്”.- ശോഭാ സുരേന്ദ്രൻ പറഞ്ഞു.

വീണാ വിജയനാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായതെങ്കിൽ മുഖ്യമന്ത്രി പ്രതികരിക്കില്ലേ? എന്തിനാണ് കേരളത്തിനൊരു മുഖ്യമന്ത്രിയും, ആഭ്യന്തര മന്ത്രിയും, സാംസ്‌കാരിക വകുപ്പ് മന്ത്രിയുമെന്നും അവർ ചോദിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി സുരേഷ് ഗോപി അല്ല. അതിനാൽ തന്നെ സംഭവത്തിൽ പ്രതികരിക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതും പിണറായി വിജയനാണെന്നും ശോഭാ സുരേന്ദ്രൻ തുറന്നടിച്ചു.

പൊതുപ്രവർത്തകരായ എല്ലാ സ്ത്രീകളെയും ഒന്നിച്ചിരുത്തി സജിചെറിയാൻ ഹേമാ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യണം. സുരേഷ് ഗോപിക്ക് മുമ്പാകെ വിഷയം ചർച്ച ചെയ്യാനുള്ള നട്ടെല്ല് കേരളത്തിലെ ഏതെങ്കിലും മന്ത്രിമാർക്കുണ്ടോയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. വിഷയം സുരേഷ് ഗോപിക്ക് മുമ്പാകെ അവതിരിപ്പിച്ചാൽ കേന്ദ്രമന്ത്രി എന്ന നിലയിലും സമൂഹത്തെ സേവിക്കുന്ന പ്രവർത്തകൻ എന്ന നിലയിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും തന്റേടമായ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

Tags: Hema Committe ReportBJPSuresh GopiSobha Surendran
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies