വിദ്യാർത്ഥി പ്രതിഷേധം കടുത്തു; ആർജി കാർ മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പലിനെ മാറ്റി; മാനസ് ബന്ദോപാധ്യായ പകരം ചുമതലയേൽക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാർത്ഥി പ്രതിഷേധം കടുത്തു; ആർജി കാർ മെഡിക്കൽ കോളേജിലെ പുതിയ പ്രിൻസിപ്പലിനെ മാറ്റി; മാനസ് ബന്ദോപാധ്യായ പകരം ചുമതലയേൽക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 08:22 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ പുതിയ പ്രിൻസിപ്പൽ ഡോ.സുഹൃത പോളിനെ മാറ്റി. പ്രിൻസിപ്പൽ സ്ഥാനത്തേക്ക് നിയമനം ലഭിച്ച് 10 ദിവസത്തിനുള്ളിലാണ് നീക്കം. ഈ മാസം 15ാം തിയതി ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായപ്പോൾ അഡ്മിനിസ്‌ട്രേറ്റീവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രതിഷേധസമരം നടത്തുന്നവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗാൾ സർക്കാർ ഈ തീരുമാനം എടുത്തത്. അതേസമയം ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഈ മാസം 12നാണ് ഡോ പോൾ ആർജി കാർ ആശുപത്രി പ്രിൻസിപ്പലായി ചുമതലയേറ്റത്. അന്നേ ദിവസം തന്നെയാണ് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷ് സ്ഥാനമൊഴിഞ്ഞത്. ഡോ പോളിന് പുറമെ ആശുപത്രി സൂപ്രണ്ട്, ചെസ്റ്റ് ഡിപ്പാർട്‌മെന്റ് മേധാവി എന്നിവരേയും ചുമതലയിൽ നിന്ന് നീക്കി. പിജി വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതിഷേധ സമരം വിദ്യാർത്ഥികളും റസിഡന്റ് ഡോക്ടർമാരും കഴിഞ്ഞ ദിവസം ബംഗാളിലെ സ്വാസ്ഥ്യഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു. ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായ ദിവസം ജോലിയിലുണ്ടായിരുന്ന പ്രിൻസിപ്പൽ, സൂപ്രണ്ട് കം വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ ചുമതലയുള്ള എല്ലാവരേയും സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ ഇവർ ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.ഡോ പോളിന് പകരം മാനസ് ബന്ദോപാധ്യായ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി ചുമതല ഏറ്റെടുക്കും. ബരാസത്ത് മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പലായിരുന്നു ഇദ്ദേഹം. ഈ മാസം ഒൻപതിനാണ് ആശുപത്രിയിൽ വച്ച് പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഈ സംഭവത്തിൽ പ്രതിഷേധ സമരം നടക്കുന്നതിനിടെയാണ് 15ാം തിയതി ഒരു സംഘം അക്രമികൾ ആശുപത്രിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇക്കൂട്ടർ ആശുപത്രി അടിച്ച് തകർക്കുകയും, വാഹനങ്ങൾ നശിപ്പിക്കുകയും, പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു.

Tags: students protestFEATURED2Kolkata's RG Kar HospitalNew principal
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies