രാജസ്ഥാനിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ പൗരനെ പിടികൂടി ബിഎസ്എഫ്; കാമുകിയുടെ കുടുംബാംഗങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതാണെന്ന് യുവാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ പൗരനെ പിടികൂടി ബിഎസ്എഫ്; കാമുകിയുടെ കുടുംബാംഗങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതാണെന്ന് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 06:44 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: രാജസ്ഥാനിലെ ബാർമറിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ പൗരനെ പിടികൂടി ബിഎസ്എഫ്. 20കാരനായ യുവാവാണ് അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്കെത്തിയത്. കാമുകിയുടെ കുടുംബാംഗങ്ങളിൽ രക്ഷപ്പെടാൻ വേണ്ടി അതിർത്തി കടന്നുവെന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ജഗ്‌സി കോലി എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

വിശദമായ ചോദ്യം ചെയ്യലിനായി ബിഎസ്എഫ് ഇയാളെ പൊലീസിന് കൈമാറി. കാമുകിയുടെ കുടുംബാംഗങ്ങൾ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും അതിനാൽ ഓടി രക്ഷപ്പെട്ട് വരുന്നതിനിടെ അതിർത്തി കടന്നുവെന്നുമാണ് ഇയാൾ പറയുന്നതെന്ന് ബാർമർ എസ്പി നരേന്ദ്ര സിംഗ് മീണ പറഞ്ഞു. പാകിസ്താനിലെ തർപാർക്കൽ ജില്ലയിലാണ് ഇയാളുടെ കാമുകിയെന്നും, അവരെ കാണാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ കണ്ടുവെന്നും പിടികൂടാൻ ശ്രമിച്ചപ്പോൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ജഗ്‌സി അവകാശപ്പെടുന്നു.

പെൺകുട്ടിയുടെ വീട്ടുകാർ ആക്രമിക്കുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നും അത് നടന്നില്ലെന്നും ഇയാൾ പറഞ്ഞതായി എസ്പി കൂട്ടിച്ചേർത്തു. എന്നാൽ യുവാവിന്റെ വാദങ്ങൾ പൊലീസ് പൂർണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും ചോദ്യം ചെയ്യുന്നത് തുടരുമെന്നും നരേന്ദ്ര സിംഗ് മീണ വ്യക്തമാക്കി.

Tags: Pak ManCrosses BorderEvade Lover's Family MembersPolicerajasthanBSFArrestJAIPUR
Share
Tweet
SendShare

More News from this section

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies