ജന്മാഷ്ടമി ആഘോഷങ്ങൾ നേടിത്തന്നത് 25,000 കോടിയുടെ നേട്ടം : സനാതനസംസ്ക്കാരത്തിന്റെ ഭാഗമായ ഉത്സവങ്ങൾ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജന്മാഷ്ടമി ആഘോഷങ്ങൾ നേടിത്തന്നത് 25,000 കോടിയുടെ നേട്ടം : സനാതനസംസ്ക്കാരത്തിന്റെ ഭാഗമായ ഉത്സവങ്ങൾ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 09:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി ; ജന്മാഷ്ടമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടന്നത് വമ്പൻ ബിസിനസ് നേട്ടമെന്ന് റിപ്പോർട്ട് . കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) കണക്കനുസരിച്ച് ജന്മാഷ്ടമി ആഘോഷങ്ങൾ രാജ്യത്തിന് നേടിത്തന്നത് 25,000 കോടിയുടെ ബിസിനസാണ്.

വർഷത്തിലെ ഏറ്റവും വാണിജ്യപരവും, സജീവവുമായ സമയമായിരുന്നു ജന്മാഷ്ടമി എന്നാണ് റിപ്പോർട്ട് . ജന്മാഷ്ടമി വേളയിൽ, പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, വെണ്ണ, ഉണങ്ങിയ പഴങ്ങൾ, ദേവതകളുടെ വസ്ത്രങ്ങൾ, അലങ്കാരവസ്തുക്കൾ, ഉപവാസ പലഹാരങ്ങൾ, പാൽ, തൈര്, എന്നിവയിൽ വലിയ തോതിലുള്ള വിൽപ്പന നടന്നതായി സിഎഐടിയുടെ ദേശീയ ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.

സനാതന സംസ്ക്കാരത്തിന്റെ ഭാഗമായ ജന്മാഷ്ടമി പോലുള്ള ഉത്സവങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ഖണ്ഡേൽവാൾ പറഞ്ഞു.ജന്മാഷ്ടമി രാജ്യത്തുടനീളം വളരെ ആവേശത്തോടെയാണ് ആഘോഷിച്ചത് ,പ്രത്യേകിച്ച് ഉത്തരേന്ത്യയിലും പടിഞ്ഞാറൻ ഇന്ത്യയിലും, ഗംഭീര ആഘോഷങ്ങളാണ് നടന്നത് . അതുകൊണ്ട് തന്നെ വാണിജ്യപരമായി ഏറെ നേട്ടമുണ്ടായതും ആ സംസ്ഥാനങ്ങളിലാണെന്ന് സിഎഐടിയുടെ ദേശീയ പ്രസിഡൻ്റ് ബിസി ഭാരതിയ പറഞ്ഞു.

ഈ മാസം ആദ്യം രക്ഷാബന്ധൻ ദിനത്തിൽ രാജ്യത്തുടനീളം 12,000 കോടി രൂപയുടെ ഉത്സവ വ്യാപാരം സിഎഐടി പ്രതീക്ഷിച്ചിരുന്നു. 2022-ൽ, രക്ഷാബന്ധൻ ദിനത്തിൽ ബിസിനസ്സ് ഏകദേശം 7,000 കോടി രൂപയായിരുന്നു. 2021ൽ ഇത് 6,000 കോടി രൂപയായിരുന്നു. 2020ൽ 5,000 കോടിയും, 2019ൽ ഇത് 3,500 കോടിയുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags: Janmashtami
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies