മമതയുടേത് ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രം; പരാജയപ്പെട്ട രാഷ്ട്രീയ രീതി കൊണ്ട് രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയുടേത് ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രം; പരാജയപ്പെട്ട രാഷ്‌ട്രീയ രീതി കൊണ്ട് രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 06:45 am IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: അസം സംസ്ഥാനത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയെ ഉപയോഗിച്ച് ബംഗാളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു മമതയുടെ ആരോപണം. ബംഗാളിനെ കത്തിക്കാനാണ് ശ്രമമെങ്കിൽ ബിജെപി ഭരിക്കുന്ന അസം, നോർത്ത് ഈസ്റ്റ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളെ നശിപ്പിക്കുമെന്നും, അവിടങ്ങളിലെ അധികാരം ഇല്ലാതാക്കുമെന്നും മമത ഭീഷണി മുഴക്കിയിരുന്നു.

പിന്നാലെയാണ് മമതയുടെ പരാമർശത്തിനെതിരെ ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയത്. എന്ത് ധൈര്യമുണ്ടായിട്ടാണ് ഈ രീതിയിൽ ഭീഷണി മുഴക്കി സംസാരിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ” ബംഗാൾ കത്തിച്ചാൽ അസമും കത്തിക്കുമെന്ന് അവർ ഭീഷണി മുഴക്കുന്നു. അസമിനെ ഭീഷണിപ്പെടുത്താനാണോ നിങ്ങളുടെ ശ്രമം. നിങ്ങളുടെ പരാജയപ്പെട്ട രാഷ്‌ട്രീയരീതി വച്ച് ഈ രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുത്. ഇപ്പോൾ സംസാരിക്കുന്ന രീതി നിങ്ങൾക്ക് യോജിച്ചതല്ല. ഭിന്നിപ്പിന്റെ ഭാഷയിലാണ് മമത സംസാരിക്കുന്നതെന്നും” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇരയായ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബംഗാളിൽ ഇപ്പോഴും പ്രതിഷേധ സമരങ്ങൾ പുരോഗമിക്കുകയാണ്. ബംഗാൾ ജൂനിയർ ഡോക്ടേഴ്സ് ഫോറത്തിൽ കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ പ്രതിഷേധ റാലി നടന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച്, 2019ൽ മമത ബാനർജി ബംഗ രത്‌ന പുരസ്‌കാരം നൽകി ആദരിച്ച അലിപുർദുവാറിൽ നിന്നുള്ള അധ്യാപിക പരിമൾ ഡേ തനിക്ക് ലഭിച്ച അവാർഡ് തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

Tags: Mamata BanerjeeHimanta SarmaKolkata rape-murder case
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies