സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള (1200 ചിങ്ങം 16 മുതൽ ചിങ്ങം 22 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള (1200 ചിങ്ങം 16 മുതൽ ചിങ്ങം 22 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 05:02 pm IST
FacebookTwitterWhatsAppTelegram

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ഇതും വായിക്കുക

2024 സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള (1200 ചിങ്ങം 16 മുതൽ ചിങ്ങം 22 വരെ) സമ്പൂർണ്ണ വാരഫലം ഭാഗം 2 മകം മുതൽ തൃക്കേട്ട വരെ

 

2024 സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള (1200 ചിങ്ങം 16 മുതൽ ചിങ്ങം 22 വരെ) സമ്പൂർണ്ണ വാരഫലം ഭാഗം 3 – മൂലം മുതൽ രേവതി വരെ

 

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കം വൈകാരികമായ പ്രശ്നങ്ങൾ ഉടലെടുക്കും. കുടുംബംവിട്ടു മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും. അന്യദേശവാസം ജോലി എന്നിവ അനുഭവത്തിൽ വരുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ വന്നുചേരാം.

ഇടക്കിടെ ശരീര സുഖക്കുറവ് അനുഭവപ്പെടുകയും പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാവാൻ ഇടയാകും. വാരം മധ്യത്തോടു കൂടി രോഗശാന്തി, കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ അധികം സൂക്ഷിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. വാരം അവസാനം കിട്ടാതെ കിടന്ന പണം കിട്ടുവാൻ ഇടയുണ്ട്.

തൊഴിൽ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ മാറി മനഃസന്തോഷവും മനഃസമാധാനവും അനുഭവപ്പെടും.

മേടക്കൂറിലുള്ള അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

കുടുംബപരമായും സുഹൃത്‌പരമായും സാമ്പത്തികപരമായും ഈ വാരം നഷ്ട്ടങ്ങളുടെ വാരമായിരിക്കും. ജീവിത പങ്കാളിയുമായോ സന്താനങ്ങളുമായോ ഏറ്റവും വേണ്ടപ്പെട്ടവരുമായോ വാക്കു തർക്കങ്ങൾ ഉണ്ടാവുകയും ജീവിതത്തിൽ മനഃശ്ശാന്തിയും സ്വസ്ഥതയും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവും. ഉറക്കക്കുറവ് അനുഭവപ്പെടുകയും ഉറക്കത്തിൽ ദുഃസ്വപ്നം കണ്ട് ഞെട്ടി എഴുനേൽക്കേണ്ട സാഹചര്യം ഉണ്ടാവും.

ഉദര സംബന്ധമായും വാത സംബന്ധമായും പ്രശ്നങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കേണ്ട സമയമാണ്. ചിലർക്ക് ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ഭക്ഷ്യ വിഷബാധ ഏൽക്കുവാനും സാധ്യത ഉണ്ട്. വീഴ്ചകൾ ഉണ്ടാകുവാനോ പരിക്ക് പറ്റുവാനോ സാധ്യത ഉണ്ട്. സഞ്ചാര ശീലം കൂടുകയും യാത്രയിൽ ദുരിതങ്ങൾ അനുഭവപ്പെടുകയും ചെയ്യും. അന്യരെ കബളിപ്പിക്കാൻ വേണ്ടി കാണിക്കുന്ന അബദ്ധങ്ങൾ സ്വയം വിനയാകും.

നിസ്സാരമായി കാണുന്ന രോഗത്തിന് ചികിൽസിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കാൻ സാധ്യത ഉണ്ട്.

ഇടവക്കൂറിലുള്ള കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

അസാമാന്യമായ ധൈര്യം പല കാര്യങ്ങളിലും പ്രകടിപ്പിക്കുന്നത് സർവരുടെയും ആദരവ് പിടിച്ചുപറ്റും. ശത്രുജയം, വ്യവഹാരങ്ങളിൽ വിജയം, മനഃസന്തോഷം എന്നിവ ഈ വാരം തുടക്കത്തിൽ ലഭിക്കും. എന്നാൽ വാര മധ്യത്തോടു കൂടി കുടുംബപരമായി ചില അസ്വാരസ്യങ്ങൾ ഉണ്ടാവും.

ഭാര്യാഭർത്താക്കൻമാർ തമ്മിൽ പരസ്പര സമ്മതത്തോടു കൂടി വിവാഹമോചനം നേടുവാൻ ശ്രമിക്കും. കുടുംബ ബന്ധുജനങ്ങളുമായി സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവും. മാതാവിനോ പിതാവിനോ അസുഖങ്ങൾ ഉണ്ടാവുകയും ആശുപത്രിവാസം ഉണ്ടാവാനും സാധ്യത ഉണ്ട്. സന്താനങ്ങൾക്ക് വേണ്ടി വളരെക്കാലമായി പരിശ്രമിച്ചവർക്ക് പരാജയം ഉണ്ടാവും. മനഃശക്തി കുറയുകയും പലതരത്തിലുള്ള മനോവ്യാകുലതകൾ പെട്ട് തളരുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവും.

ജാതകത്തിൽ ചൊവ്വയുടെയും ശുക്രന്റെയും സ്ഥാനം നോക്കി പരിഹാരം ചെയ്യെണ്ടത് അനിവാര്യമായി വരേണ്ട സാഹചര്യം ഉണ്ടാവും. രക്തദൂഷ്യം, ബ്ലഡ് പ്രസ്സർ, തൈറോയ്ഡ് എന്നിവ ഉള്ളവർ ജാഗ്രത പാലിക്കുക.

മിഥുനക്കൂറിലുള്ള മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഈ വാരം ഗുണദോഷം സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും അനാവശ്യമായ കലഹങ്ങൾ പലതരത്തിലുള്ള മാനസീക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ബിസിനസ്സിലും തൊഴിലിലും ക്ലേശങ്ങളും നഷ്ടങ്ങളുമുണ്ടാവും.

ഹൃദ്രോഗം , ശിരോരോഗം എന്നിവ അലട്ടും. ജലസംബന്ധമായ തൊഴിലുകൾ ചെയ്യുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. വാര മധ്യത്തോടു കൂടി സഹോദരസ്ഥാനത് ഉള്ളവരിൽ നിന്നും പിന്തുണയും സഹായവും ഉണ്ടാവും. സ്വയം ചില തിരിച്ചറിവുകൾ ഉണ്ടാവുകയും പല കാര്യങ്ങളിലും ചിന്താശേഷിയും പക്വതയും പ്രകടിപ്പിക്കുന്നത് എല്ലവരുടെയും ആദരവ് നേടുവാൻ സഹായിക്കുകയും ചെയ്യും.

വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കാണുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ഉണ്ടാവും.

കർക്കിടകക്കൂറിലുള്ള പുണർതം, പൂയം നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, ഞായറാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

സെപ്റ്റംബർ 1 ആയില്യം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.”

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies