സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള (1200 ചിങ്ങം 16 മുതൽ ചിങ്ങം 22 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള (1200 ചിങ്ങം 16 മുതൽ ചിങ്ങം 22 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 05:13 pm IST
FacebookTwitterWhatsAppTelegram

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ഇതും വായിക്കുക

2024 സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള (1200 ചിങ്ങം 16 മുതൽ ചിങ്ങം 22 വരെ) സമ്പൂർണ്ണ വാരഫലം ഭാഗം 1 അശ്വതി മുതൽ ആയില്യം വരെ

 

2024 സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള (1200 ചിങ്ങം 16 മുതൽ ചിങ്ങം 22 വരെ) സമ്പൂർണ്ണ വാരഫലം ഭാഗം 3 – മൂലം മുതൽ രേവതി വരെ

 

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

വളരെക്കാലമായി ഉണ്ടായിരുന്ന അസുഖങ്ങൾ ഭേദപ്പെട്ട് ആരോഗ്യവും ഓജസ്സും ഉണ്ടാവുന്ന വാരമാണ്. ചില വിശിഷ്ട വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം വേദി പങ്കിടാനും അവസരം ലഭിക്കും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നേടിയെടുവാൻ ഭാഗ്യവും ദൈവാധീനവും തുണയ്‌ക്കും. മറ്റുള്ളവരുടെ ആദരവും പ്രശംസയും നേടിയെടുക്കാനും നല്ല പേര് കേൾക്കുവാനും നല്ല കാര്യങ്ങൾ ചെയ്യുവാനും അവസരം ഉണ്ടാവും.

പ്രിയപെട്ടവരുമായി ഒത്തുകൂടാനും ഇഷ്ട ഭക്ഷണം കഴിക്കുവാനും സാഹചര്യം ഉണ്ടാവും. ജീവിതത്തിൽ ചില സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുകയും അതിൽ വിജയിക്കുകയും ചെയ്യും.

എന്നാൽ വാരമധ്യത്തോടു കൂടി തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കുകയും മാനസീകമായും ശാരീരികമായും സാമ്പത്തീകമായും ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. നേത്ര രോഗമുള്ളവർ ജാഗ്രത പാലിക്കുക. സന്താനങ്ങൾക്കോ വേണ്ടപെട്ടവർക്കോ രോഗാദിദുരിതം ഉണ്ടാവാൻ സാധ്യത ഉണ്ട്.

സെപ്റ്റംബർ 2, സെപ്റ്റംബർ 3, സെപ്റ്റംബർ 4 ദിനങ്ങൾ യഥാക്രമം മകം, പൂരം, ഉത്രം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. അനാവശ്യ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. അന്യസ്ത്രീ ബന്ധം ശക്തമാകുകയും അത് ജീവിത പങ്കാളിയുമായി അസ്വാരസ്യം ഉണ്ടാവാനും പരസ്പരം അകൽച്ച ഉണ്ടാവാനും ഇടനൽക്കും.

വാരം മധ്യത്തോടു കൂടി ആരോഗ്യ വർദ്ധനവ്, പ്രിയപെട്ടവരുമായി പുണ്യ തീർത്ഥ സ്ഥലങ്ങളിലോ ഉല്ലാസയാത്ര പോകാനോ അവസരം ലഭിക്കും. ഭക്ഷണ സുഖം, നിദ്രാസുഖം എന്നിവ ലഭിക്കും. ലോട്ടറി, നറുക്കെടുപ്പ് എന്നിവയിൽ വിജയിക്കുകയോ വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കുകയോ ചെയ്യും.

യുവജനങ്ങളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനമാകുകയോ പ്രേമ കാര്യങ്ങളിൽ വിജയിക്കുകയോ ചെയ്യും. മനസ്സിന് ഏറ്റ മുറിവുകൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാൻ സുഹൃത്ത് വഴികാട്ടിയാവുകയും ജീവിതത്തിൽ പുതിയ തിരിച്ചറിവുകൾ ലഭിക്കുകയും ചെയ്യും.

സെപ്റ്റംബർ 4, സെപ്റ്റംബർ 6 , സെപ്റ്റംബർ 7 ദിനങ്ങൾ യഥാക്രമം ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)

വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെയോ സുഹൃത്തുക്കളെയോ കാണാനും അവരോടെപ്പം ആഘോഷവേളകളിൽ പങ്കെടുക്കുവാനും അവസരം ലഭിക്കും. ഏറ്റവും വേണ്ടപ്പെട്ടവരുടെ കല്യാണം നടത്താനുള്ള അവസരം ലഭിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും.

ചില വിശേഷപ്പെട്ട അമൂല്യ വസ്തുക്കൾ കൈവശം വന്നുചേരും. അപ്രതീഷിതമായ ധനനേട്ടം ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാവും. പുതിയ ചില ബിസിനെസ്സ് കരാറുകൾ ഒപ്പ് വെയ്‌ക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. വാരം മധ്യത്തോടു കൂടി സ്ത്രീകൾ മൂലം അപമാനം, മാനഹാനി എന്നിവ ഉണ്ടാകുവാൻ സാധ്യത ഉണ്ട്.

അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം അപവാദം കേൾക്കേണ്ട അവസ്ഥ സംജാതമാകും എങ്കിലും പല സമയങ്ങളിലും ദൈവാധീനം അനുഭവപ്പെടും. വരവിൽ കവിഞ്ഞ ചെലവ്, അമിത ആഡംബര പ്രിയത്വo എന്നിവ മൂലം വാരം അവസാനം ധനക്ലേശം ഉണ്ടാക്കും.

തുലാക്കൂറിലുള്ള ചോതി, വിശാഖം നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

സെപ്റ്റംബർ 7, ചിത്തിര നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

വളരെക്കാലമായി ഉണ്ടായിരുന്ന മനോദുഃഖം മാറി ജീവിതത്തിൽ സന്തോഷിക്കാനുള്ള ഒരുപാട് അവസരങ്ങൾ വന്നു ചേരുന്ന കാലമാണ്. തൊഴിൽപരമായി ഉണ്ടായിരുന്ന തടസ്സങ്ങൾ മാറി ഉന്നത ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കും.

അപ്രതീക്ഷിതമായി ബന്ധുജനങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടാവും. കുടുംബത്തിൽ തനിക്കോ വേണ്ടപെട്ടവർക്കോ വിവാഹം നടക്കുവാൻ യോഗമുണ്ട്. വളരെക്കാലമായി കാണാതിരുന്ന ബന്ധു മിത്രാദികളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാനും അവരോടൊപ്പം ആഘോഷവേളകളിൽ പങ്കെടുക്കുവാനും അവസരം ഉണ്ടാവും. സർക്കാർ / അർദ്ധ സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാന കയറ്റം പ്രതീക്ഷികാം. ദ

ശാനാഥൻ മൗഢ്യത്തിൽ ആയവർ കൃത്യ പരിഹാരം ചെയ്താൽ വിദ്യാഭ്യാസ കാര്യങ്ങളിലും തൊഴിൽ ഇടങ്ങളിലും ഉള്ള പ്രശ്നങ്ങൾ മാറുവാൻ ഇടവരും. ജാതകത്തിൽ ബുധൻ നിൽക്കുന്ന സ്ഥാനം നോക്കി പരിഹാര കർമ്മങ്ങൾ അനുഷ്ഠിച്ചാൽ ജീവിതത്തിൽ എല്ലാകാര്യങ്ങളിലും ഉയർച്ച ഉണ്ടാവും. സാമ്പത്തിക ലാഭം , ദാമ്പത്യ ഐക്യം, മനഃസന്തോഷം എന്നിവ ഈ വാരം പ്രതീക്ഷിക്കാം.

വൃശ്ചികക്കൂറിലുള്ള വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, ഞായറാഴ്ച, ഞായറാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies