മമത സർക്കാരിനെ വിമർശിക്കുന്നു, ബംഗാൾ വിരുദ്ധ അജണ്ടയെന്ന് ആരോപണം; മൂന്ന് ചാനലുകൾ ബഹിഷ്‌കരിക്കാൻ നിർദേശം നൽകി തൃണമൂൽ കോൺഗ്രസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമത സർക്കാരിനെ വിമർശിക്കുന്നു, ബംഗാൾ വിരുദ്ധ അജണ്ടയെന്ന് ആരോപണം; മൂന്ന് ചാനലുകൾ ബഹിഷ്‌കരിക്കാൻ നിർദേശം നൽകി തൃണമൂൽ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 11:09 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച മൂന്ന് ടിവി ചാനലുകൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തം തൃണമൂൽ കോൺഗ്രസ്. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി വിദ്യാർത്ഥിനിയായ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ മമത സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ ചാനലുകൾ ബംഗാൾ വിരുദ്ധ പ്രചരണം നടത്തിയെന്നാരോപിച്ചാണ് സർക്കാർ ഇവ ബഹിഷ്‌കരിക്കാനുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്.

എബിപി ആനന്ദ, റിപ്പബ്ലിക്, ടിവി 9 എന്നീ ചാനലുകൾ ബഹിഷ്‌കരിക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഈ ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ തങ്ങളുടെ വക്താക്കൾ പങ്കെടുക്കേണ്ടതില്ലെന്നും പ്രസ്താവനയിൽ നിർദ്ദേശമുണ്ട്. ബംഗാൾ വിരുദ്ധ പ്രചരണമാണ് ഇക്കൂട്ടർ നടത്തുന്നതെന്നും, ഡൽഹിയിലെ നേതാക്കളെ പ്രീതിപ്പെടുത്താനുമാണ് ചാനലുകൾ ശ്രമിക്കുന്നതെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം.

ഇനി ഈ ചാനലുകളിൽ പാർട്ടി അനുഭാവികളെന്ന പേരിൽ ആരെങ്കിലും അഭിപ്രായ പ്രകടനം നടത്തിയാൽ അത് പാർട്ടി നിലപാടിനെ പ്രതിനിധീകരിക്കുന്നതല്ലെന്നും, ഒരാളെയും പാർട്ടി ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് ചാനലുകൾ പുറത്തുവിടുന്നതെന്നാണ് തൃണമൂൽ ആരോപിക്കുന്നത്.

ടിവി ചാനലുകളിൽ പാർട്ടി നേതാക്കൾ നടത്തിയ പല പരാമർശങ്ങളും തൃണമൂലിനെ കൂടുതൽ പ്രതിക്കൂട്ടിലാക്കുന്നതാണെന്ന വിമർശനം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ചാനലുകളെ ബഹിഷ്‌കരിച്ചുകൊണ്ടുള്ള തീരുമാനം. എബിപി ആനന്ദയിൽ നടന്ന ചർച്ചയ്‌ക്കിടെ മുതിർന്ന തൃണമൂൽ നേതാവും എംപിയുമായ കാകോലി ഘോഷ് ദസ്തിദാർ നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ബംഗാളിൽ സിപിഎം കാലത്ത് പാസ് മാർക്ക് ലഭിക്കാൻ മെഡിക്കൽ വിദ്യാർത്ഥികളെ അവർ മടിയിലിരുത്തുമായിരുന്നു എന്ന പ്രസ്താവനയ്‌ക്കെതിരെ ഡോക്ടർമാർ തന്നെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ഇവർ പരസ്യമായി മാപ്പ് പറയുകയും പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു.

 

 

Tags: Mamata BanerjeeTrinamool CongressFEATURED2Anti-Bengal Agenda
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies