റിമ-ആഷിഖ് അബു ലഹരി പാർട്ടി; തുമ്പും വാലുമില്ലാതെ പറഞ്ഞ ആരോപണങ്ങൾ ചർച്ച ചെയ്ത മാദ്ധ്യമങ്ങളും കാടടച്ചു വെടിവെക്കുന്ന പ്രതിപക്ഷവും എവിടെ? കെ. സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റിമ-ആഷിഖ് അബു ലഹരി പാർട്ടി; തുമ്പും വാലുമില്ലാതെ പറഞ്ഞ ആരോപണങ്ങൾ ചർച്ച ചെയ്ത മാദ്ധ്യമങ്ങളും കാടടച്ചു വെടിവെക്കുന്ന പ്രതിപക്ഷവും എവിടെ? കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 06:16 am IST
Facebook
Twitter
WhatsAppTelegram

നടി റിമാ കല്ലിങ്കലിനും സംവിധായകൻ ആഷിഖ് അബുവിനുമെതിരെ ​ഗായിക സുചിത്ര നടത്തിയ ​ഗുരുതര ആരോപണങ്ങൾക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

തെളിയിക്കപ്പെടാത്ത ആരോപണങ്ങളെ ചൊല്ലിയുള്ള കോലാഹലങ്ങൾക്കാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്. മാദ്ധ്യമങ്ങൾ അവ ആഘോഷമാക്കുമ്പോൾ എന്തുകൊണ്ടാണ് സുചിത്രയുടെ വെളിപ്പെടുത്തലിൽ തികഞ്ഞ മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞു. നേരത്തെ മട്ടാഞ്ചേരി മാഫിയ ആരോപണവും മാദ്ധ്യമങ്ങൾ‌ വേണ്ട വിധത്തിൽ ശ്രദ്ധ നൽകാതെ തള്ളി കളഞ്ഞതും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഒരു യുവഗായിക ഉന്നയിച്ച ആരോപണം എന്തുകൊണ്ടാണ് കേരളത്തിൽ വലിയ വാർത്തയും കോലാഹലവുമാവാതെ പോയതെന്നുള്ളത് ഏവരേയും ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമാണ്. രു തുമ്പും വാലുമില്ലാതെ പറഞ്ഞ പല ആരോപണങ്ങളും ആഴ്ചകളോളം ചർച്ച ചെയ്ത മാധ്യമങ്ങളും എന്തേ ഇത് വിട്ടുകളഞ്ഞത്? പ്രതിപക്ഷത്തുള്ള കോൺഗ്രസ്സും ലീഗും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ട്? എല്ലാ കാര്യത്തിലും കാടടച്ചുവെടിവെക്കുന്ന പ്രതിപക്ഷനേതാവിന്റെ സ്വന്തം നാട്ടിൽ ഉയർന്ന ഈ ആരോപണം എന്തുകൊണ്ടായിരിക്കും അദ്ദേഹവും തമസ്കരിച്ചതെന്നറിയാൻ കേരളം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചു.

നർകോട്ടിക്സ് ബ്യൂറോയും പൊലീസും വിഷയത്തെ ​​ഗൗരവമായി കണ്ട് അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അമാന്തം തുടർന്നാൽ നിയമനടപടികൾ തുടങ്ങുമെന്ന് അധികൃതരെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റിമാ കല്ലിങ്കലിന്റെ കരിയർ തന്നെ നശിച്ചത് അവർ നടത്തിയ ലഹരി പാർട്ടികളാണ്. റിമയുടെ വീട്ടിൽ ലഹരി പാർട്ടികൾ നടക്കാറുണ്ടെന്നും പെൺകുട്ടികൾ ലൈംഗികമായി അവിടെ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും സുചിത്ര ആരോപിച്ചു. ആഷിഖ് അബുവാണ് ഇതിന് കൂട്ടെന്നും ആണുങ്ങൾ ഉൾപ്പടെ ഇരുവരുടെയും ഇരകളായിട്ടുണ്ടെന്നും അവർ തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. റിമയും ആഷിഖ് അബുവും നടത്തുന്ന പാർട്ടിയിൽ ഒരു ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്നും സുചിത്ര കൂട്ടിച്ചേർത്തു.

മലയാള സിനിമയിൽ ലഹരി മാഫിയ നിയന്ത്രിക്കുന്നത് ആഷിഖ് അബിന്റെ നേതൃത്വത്തിലുള്ള മട്ടാഞ്ചേരി മാഫിയയാണെന്ന ആരോപണവും നേരത്തെ വന്നിരുന്നു. ഇതിനിടെയാണ് ​ഗായികയുടെ ​ഗുരുതര ആരോപണങ്ങൾ.

Tags: Ashiq AbuSuchitraBJPDrugsK SurendranRIMA KALLINGALsingerHema Committe Report
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies