സുരേഷ് ​ഗോപിയുടെ കട്ട ഫാനായ നാലുവയസുകാരി; ശ്രേഷ്ഠ കുട്ടിയുടെ 'ആ​ഗ്രഹം' സഫലമാക്കാൻ കേന്ദ്രമന്ത്രിയെത്തുന്നു 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ​ഗോപിയുടെ കട്ട ഫാനായ നാലുവയസുകാരി; ശ്രേഷ്ഠ കുട്ടിയുടെ ‘ആ​ഗ്രഹം’ സഫലമാക്കാൻ കേന്ദ്രമന്ത്രിയെത്തുന്നു 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 10:20 am IST
FacebookTwitterWhatsAppTelegram

സുരേഷ് ​ഗോപി എന്ന മനുഷ്യനും സിനിമാ താരത്തിനും രാഷ്‌ട്രീയ പ്രവർത്തകനും ആരാധകരേറെയാണ്. പ്രായഭേദമില്ലാതെ അദ്ദേഹത്തിനെ എല്ലാവരും ഇഷ്ടപ്പെടുന്നു. അക്കൂട്ടത്തിലൊരു നാലു വയസുകാരിയുമുണ്ട് ഇപ്പോൾ. കോഴിക്കോട് സ്വദേശി ശ്രേഷ്ഠ നിപിനാണ് സുരേഷ് ​ഗോപിയെ കാണാൻ ആ​ഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഓണനാളിൽ കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന ഉറപ്പും കേന്ദ്രമന്ത്രി നൽകിയിട്ടുണ്ട്. സിനിമയിലൂടെ മാത്രം കണ്ടിട്ടുള്ള സുരേഷ് ​ഗോപിയെ നേരിൽ കാണുന്നതിന്റെ സന്തോഷത്തിലാണ് എൽകെജി വിദ്യാർത്ഥിയായ ശ്രേഷ്ഠ.

സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്. കാറിൽ പോകുന്നതിനിടെയാണ് വീഡിയോ എഡിറ്റർ കൂടിയായ അച്ഛനോട് സുരേഷ് ​ഗോപിക്കൊപ്പം ഫോട്ടോയെട‍ുക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ചത്. സ്കൂളിലെ കൂട്ടുകാരെയും ടീച്ചർമാരെയും ഞെട്ടിക്കാനാണ് ഫോട്ടോയെന്നും ശ്രേഷ്ഠ പറഞ്ഞു. മകൾക്കൊപ്പമുള്ള നിമിഷങ്ങൾ പകർത്താറുള്ള നിപിൻ ഇതും വീഡിയോ എടുത്തു. പിന്നാലെ സുഹൃത്തിന് അയച്ചു കൊടുത്തു.

ഞൊടിയിടയിൽ വീഡിയ ‘വള്ളത്തോളിന്റെ കാവിപ്പട’ എന്ന ഫേസ്ബുക്ക് പേജിലുമെത്തി. അങ്ങനെ വീഡിയ സുരേഷ് ​ഗോപിയുടെ മകനും നടനുമായ ​ഗോകുൽ സുരേഷ് കാണാനിടയായി. സുരേഷ് ​ഗോപിക്ക് അയച്ച് കൊടുക്കുകയും ചെയ്തു. കുഞ്ഞുമോളുടെ വലിയ ആ​ഗ്രഹം സൈബറിടത്തിൽ വൈറലാവുകയാണ്.

ഇതിനിടയിലാണ് സുരേഷ് ​ഗോപി ശ്രേഷ്ഠയെ കാണാൻ ഓണത്തിനെത്തുമെന്ന ഉറപ്പ് നൽകിയിരിക്കുന്നത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഡ്വ. വികെ സജീവനെയും അദ്ദേഹം ഇക്കാര്യം അറിയിച്ചു. വിവരമറിഞ്ഞതോടെ ശ്രേഷ്ഠയും ഹാപ്പി. സ്കൂളിലും ആ സന്തോഷവിവരം അറിയിച്ചു. നേരിൽ കാണാൻ മോഹിച്ച താരം കൺമുന്നിലെത്തുന്നതിന്റെ കാത്തിരിപ്പിലാണ് എൽകെജിക്കാരി.

സുരേഷ് ​ഗോപി സിനിമകൾ കണ്ട് അനുകരിക്കുന്നതാണ് ശ്രേഷ്ഠയുടെ പ്രധാന ഹോബി. കമ്മീഷണർ സിനിമയിലെ ഭരത് ചന്ദ്രൻ ഐപിഎസിനെ നഴ്സറി വേദിയിൽ അനുകരിച്ച് കയ്യടി വാങ്ങിയ ശ്രേഷ്ഠയ്‌ക്ക് പൊലീസാകണമെന്നാണ് ആ​ഗ്രഹം. കുറ്റിയാടി കായക്കൊടി എൽപി സ്കൂൾ‌ വിദ്യാർത്ഥിനിയാണ് കൊയിലാണ്ടി കാരടിപറമ്പത്ത് നിപിന്റെയും ആരതിയുടെയും മകളായ ശ്രേഷ്ഠ. അധിഷ്ഠയാണ് സഹോദരി.

Tags: kozhikodeSuresh GopionamphotoFEATURED2Shresta
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies