തെന്നിന്ത്യൻ താരം സായിപല്ലവിയുടെ അനുജത്തിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ തരംഗമായി മാറിയിരുന്നു. തമിഴ്നാട്ടിലെ കോത്തഗിരിയിൽ വച്ചായിരുന്നു സായ്പല്ലവിയുടെ അനുജത്തി പൂജാ കണ്ണനും വിനീതുമായുള്ള വിവാഹം. പരമ്പരാഗത ചടങ്ങുകളോടെ നടന്ന വിവാഹത്തിൽ ഓടിനടന്ന് തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സായിപല്ലവിയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും പൂജ പങ്കുവച്ചിരിക്കുന്നത്.
പൂജയുടെ കല്യാണത്തിന് സായ്പല്ലവി ആയിരുന്നു മെഹന്ദി ആർട്ടിസ്റ്റ്. തന്റെ കൈകളിൽ മനോഹരമായി മെഹന്ദി അണിയിക്കുന്ന ചേച്ചിയുടെ ചിത്രങ്ങൾ പൂജാ കണ്ണൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പിങ്ക് നിറത്തിലുള്ള ലഹങ്കയാണ് പൂജയുടെ വേഷം. സായ് പല്ലവിയുടേത് എപ്പോഴത്തെയും പോലെ വളരെ ലളിതമായ വേഷമായിരുന്നു. ബീജ് നിറത്തിലുള്ള കുർത്തി സെറ്റായിരുന്നു ധരിച്ചിരുന്നത്.
View this post on Instagram
മെഹന്ദിയണിയിക്കാൻ സായ് പല്ലവിയെ വിളിക്കുന്ന വീഡിയോയും പൂജ പങ്കുവച്ചിരുന്നു. സഹോദരിമാർ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന മനോഹരമായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. മെഹന്ദി, സംഗീത് , കല്യാണം തുടങ്ങി നിരവധി പരിപാടികളും തുടർന്ന് റിസപ്ഷനും പൂജയ്‌ക്ക് ഉണ്ടായിരുന്നു. ഈ വർഷം ജനുവരി 21 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.