ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ചൈനയ്‌ക്ക് പിന്തുണ നൽകുന്ന പാകിസ്താൻ താരങ്ങളുടെ ചിത്രങ്ങൾ വൈറലായി. ചൈനീസ് പതാക വീശിയും മുഖത്ത് പതിച്ചുമാണ് ഇന്ത്യക്കെതിരെ ചൈനയ്‌ക്ക് പിന്തുണ നൽകിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ രൂക്ഷവിമർശനമാണ് പാകിസ്താൻ താരങ്ങൾക്കെതിരെ ഉയരുന്നത്.
സെമിയിൽ പാകിസ്താനെ ഷൂട്ടൗട്ടിൽ തകർത്താണ് ചൈന ഫൈനലിൽ കടന്നത്. എന്നിട്ടും എതിരാളികൾ ഇന്ത്യയായതിനാൽ ചൈനയെ പിന്തുണച്ച് ഇവർ സ്റ്റേഡിയത്തിലെത്തുകയായിരുന്നു. സപ്പോർട്ടിംഗ് സ്റ്റാഫടക്കമുള്ളവർ മത്സരം പിന്തുണയുമായെത്തിയിരുന്നു.
എന്നാൽ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചൈനയെ വീഴ്‌ത്തി ഇന്ത്യ അഞ്ചാം കിരീടം ഉയർത്തി. കളി തീരാൻ ഏഴ് മിനിട്ടുള്ളപ്പോൾ ജുഗ്‌രാജ് നേടിയ ഗോളിലാണ് ഇന്ത്യ വിജയവും കിരീടവും ഉറപ്പിച്ചത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താൻ ഇന്ത്യയോട് തോറ്റിരുന്നു. 2011, 2016, 2018, 2021 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ മുൻ കിരീട നേട്ടം. 2018 ൽ പാകിസ്താനൊപ്പം കിരീടം പങ്കിട്ടു.
Pakistan’s Hockey team Supporting China In final after loosing from China In SF salo ne china ko baap bana liya hai #HockeyIndia #IndiaKaGame #INDVKOR #ACT24 #SemiFinals #HockeyIndia pic.twitter.com/tZKRi9zQF4
— Aman gupta (@AmanGuptaGolu) September 17, 2024
Pakistan hockey team supporting China openly in the final against India.
Showing their levels to the world. Maybe they want another loan to feed their country.#Pakistan pic.twitter.com/E93SGVsmpT
— Dwight Schrute (@v_schrute) September 17, 2024
“>