ജാർഖണ്ഡിനെ രക്ഷിക്കാൻ ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന് മമത ബാനർജി; അന്തർ സംസ്ഥാന അതിർത്തി അടയ്ക്കാൻ നിർദേശം; യുക്തിയില്ലാത്ത തീരുമാനമെന്ന് ജെഎംഎം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാർഖണ്ഡിനെ രക്ഷിക്കാൻ ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന് മമത ബാനർജി; അന്തർ സംസ്ഥാന അതിർത്തി അടയ്‌ക്കാൻ നിർദേശം; യുക്തിയില്ലാത്ത തീരുമാനമെന്ന് ജെഎംഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 08:57 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ജാർഖണ്ഡിനെ രക്ഷിക്കുന്നതിന് വേണ്ടി ബംഗാളിൽ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. രണ്ട് സംസ്ഥാനങ്ങളിലുമായി പ്രവർത്തിക്കുന്ന ദാമോദർ വാലി കോർപ്പറേഷനുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്നും മമത പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളോടും രണ്ട് രീതിയിലാണ് ദാമോദർ വാലി കോർപ്പറേഷൻ സമീപനമെന്നും, ജാർഖണ്ഡ് സുരക്ഷിതമാക്കുന്നതിന് വേണ്ടി ബംഗാളിലേക്ക് വെള്ളം ഒഴുക്കി വിട്ടെന്നും മമത ആരോപിച്ചു.

ജാർഖണ്ഡിനെതിര രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ അന്തർ സംസ്ഥാന അതിർത്തി അടയ്‌ക്കാനും മമത ഉത്തരവിട്ടു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡി സഖ്യത്തിലെ പ്രധാന മുന്നണികളാണ് തൃണമൂലും ജെഎംഎമ്മും. ഡിവിസി ചെയർപേഴ്‌സൺ എസ് സുരേഷ് കുമാറുമായും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായും വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും, വെള്ളം തുറന്ന് വിടരുതെന്ന് പറഞ്ഞതായും മമത പറയുന്നു. വെള്ളപ്പൊക്കത്തിൽ 26 പേർ മരിക്കുന്ന സാഹചര്യമുണ്ടായി. ഇത് അംഗീകരിക്കാനാകില്ലെന്നും മമത വ്യക്തമാക്കി.

അയൽ സംസ്ഥാനത്തെ അണക്കെട്ടിൽ നിന്ന് എത്രത്തോളം വെള്ളം തുറന്നുവിടുന്നു എന്നതിന്റെ യാതൊരു വിശദാംശങ്ങളും ഡിവിസി കൈമാറിയിട്ടില്ലെന്നാണ് മറ്റൊരു ആരോപണം. സംസ്ഥാനത്തെ സ്ഥിതിഗതികൾ രൂക്ഷമായതിന് പിന്നിൽ ജാർഖണ്ഡ് ആണെന്ന് ആരോപിച്ച് ഇരു സംസ്ഥാനങ്ങളുടേയും അതിർത്തി പൂർണമായും അടിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങൾ ഒഴികെയുള്ള മറ്റൊരു വാഹനങ്ങളും ഇതുവഴി കടത്തി വിടുന്നില്ല.

ജാർഖണ്ഡിലേക്കുള്ള ട്രക്കുകളും വാഹനങ്ങളും ബംഗാൾ പൊലീസ് തടഞ്ഞതിന് തിരിച്ചടി നൽകുമെന്ന് ഭരണകക്ഷിയായ ജെഎംഎമ്മും മുന്നറിയിപ്പ് നൽകി. ബംഗാളിന്റെ തീരുമാനത്തിൽ യാതൊരു യുക്തിയുമില്ലെന്ന് ജെഎംഎം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. ബംഗാളിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകളും ലോറികളുമെല്ലാം ജാർഖണ്ഡിൽ തടഞ്ഞ് നിര്‍ത്തും. കനത്ത മഴയെ തുടർന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് അപകടകരമായ നിലയ്‌ക്ക് മുകളിലേക്ക് എത്തിയിരുന്നു. അപകടനില കവിഞ്ഞതോടെയാണ് അണക്കെട്ട് തുറന്നത്. കൂടുതൽ അപകടങ്ങൾ തടയുകയാണ് ഇതുവഴി ചെയ്തതെന്നും” സുപ്രിയോ ഭട്ടാചാര്യ പറയുന്നു.

ധൻബാദ്-വെസ്റ്റ് ബർദ്വാർ അതിർത്തിയിലാണ് ബംഗാൾ പൊലീസ് വാഹനങ്ങൾ തടഞ്ഞിരിക്കുന്നത്. മഴ കൊണ്ട് ഉണ്ടായ വെള്ളപ്പൊക്കമല്ലെന്നും, അതിനാൽ ബംഗാളിലെ ജനങ്ങൾ കഷ്ടപ്പെടേണ്ട ആവശ്യമില്ലെന്നും മമത പറയുന്നു. അതേസമയം വെള്ളം തുറന്നുവിടുമ്പോൾ പാലിക്കേണ്ട എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിട്ടതെന്നും, കാലാവസ്ഥയെ കുറിച്ചും വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ചും നേരത്തെ തന്നെ എല്ലാ മുന്നറിയിപ്പുകളും നൽകിയിരുന്നതായി കേന്ദ്രമന്ത്രാലയങ്ങളും വ്യക്തമാക്കി.

Tags: TMCmamatha banerjeeHemanth SorenJMM
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies