മുൻ പാകിസ്താൻ താരം അബ്ദുൾ ഖാദിറിന്റെ മകനും സ്പിന്നറുമായ ഉസ്മാൻ ഖാദിർ വിരമിക്കൽ പ്രഖ്യാപിച്ചു. 31-ാം വയസിലാണ് അപ്രതീക്ഷിത തീരുമാനം. ചാമ്പ്യൻസ് കപ്പിൽ ഡോൾഫിൻസിലാണ് താരം കളിച്ചത്. അവസാനമായി പാകിസ്താന് വേണ്ടി കളിച്ചത് 2023 ഏഷ്യൻ ഗെയിംസിലായിരുന്നു.
2020-ൽ ടി20യിൽ അരങ്ങേറിയതിന് ശേഷം ടീമിൽ വന്നും പോയും ഇരുന്ന താരമാണ് ഉസ്മാൻ ഖാദിർ. താരം ഓസ്ട്രേലിയക്ക് കളിക്കണമെന്ന് ആഗ്രഹവും പ്രകടപ്പിച്ചിരുന്നു. പാകിസ്താൻ ക്രിക്കറ്റിൽ നിന്ന് അവസരം ലഭിക്കുന്നില്ലെന്നും ഇവിടെ രാഷ്‌ട്രീയ ഇടപെടലുണ്ടെന്നും ഉസ്മാൻ ഖാദിർ തുറന്നടിച്ചിരുന്നു.
ഷദാബ് ഖാൻ, ഉസാമ മിർ, അബ്രാർ അഹമ്മദ് എന്നിവരുടെ വരവോടെ ഉസ്മാൻ ഖാദിർ ടീമിന് പുറത്താവുകയായിരുന്നു. പാകിസ്താന് വേണ്ടി ലിസ്റ്റ് എ ക്രിക്കറ്റിൽ കളിച്ചതിന് പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 25 ടി20 കളും ഒരു ഏകദിനവുമാണ് താരം കളിച്ചത്. 7.96 എക്കോണമിയിൽ 31 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
— Usman Qadir (@Qadircricketer) October 3, 2024