പ്ലീസ്, മാലദ്വീപിനെ കൈവിടരുതേ; ഷൂട്ടിം​ഗിന് ദ്വീപ് രാഷ്ട്രത്തിലേക്ക് വരണം, കുടുംബവുമൊത്ത് അവധി ആഘോഷിക്കണം; ബോളിവുഡ് താരങ്ങളെ സന്ദർശിച്ച് പ്രസിഡൻ്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്ലീസ്, മാലദ്വീപിനെ കൈവിടരുതേ; ഷൂട്ടിം​ഗിന് ദ്വീപ് രാഷ്‌ട്രത്തിലേക്ക് വരണം, കുടുംബവുമൊത്ത് അവധി ആഘോഷിക്കണം; ബോളിവുഡ് താരങ്ങളെ സന്ദർശിച്ച് പ്രസിഡൻ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 12:27 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് താരങ്ങളെ സന്ദർശിച്ച് മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. പുതുമുഖ നടി സോനാക്ഷി സിൻഹ, ശിൽപ ഷെട്ടി, സൊഹൈൽ ഖാൻ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. മാലദ്വീപ് ടൂറിസ‌ത്തെ പ്രോത്സാഹിപ്പിക്കണമെന്നും‌ സിനിമാ ചിത്രീകരണത്തിനായി ദ്വീപ് രാഷ്‌ട്രം തെരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭിനേതാക്കളോട് അഭ്യർ‌ത്ഥിച്ചു. കുടുംബത്തോടൊപ്പം മാലദ്വീപിലേക്ക് അവധി ആഘോഷിക്കാൻ എത്തണമെന്നും മുയിസും പറഞ്ഞു.
‌
മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ടൂറിസം മേഖലയാണ്. ഈ വർഷം ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രിയെയും ഭാരതത്തെയും അപകീർത്തിപ്പെടുത്തി മൂന്ന് മാലദ്വീപ് മന്ത്രിമാർ പരാമർശം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ വിനോദ സഞ്ചാരികൾ ഒന്നടങ്കം മാലദ്വീപ് സന്ദർശനം ബഹിഷ്കരിച്ചിരുന്നു.

വിനോദസഞ്ചാരത്തെ പൂർണമായും ആശ്രയിക്കുന്ന ദ്വീപസമൂഹത്തിന് ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ഇതോടെ മാലദ്വീപ് വൻ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിന് പിന്നാലെയാണ് ചൈനീസ് അനുകൂലിയായ പ്രസിഡൻ്റ് മുഹമ്മദ് മുയിസു അനുനയിപ്പിക്കാനായി ഇന്ത്യൻ സന്ദർശനത്തിനിറങ്ങിയത്. ഇതിന്റെ ഭാ​ഗമായാണ് ബോളിവുഡ് താരങ്ങളുമായുള്ള കൂടിക്കാഴ്ച. നേരത്തെ മാലദ്വീപ് സന്ദർശനം ഒഴിവാക്കണമെന്ന് ഇന്ത്യൻ അഭിനേതാക്കൾ ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു.

വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് മുയിസുവിന്റെ ഇന്ത്യൻ സന്ദർശനം. പ്രതിസന്ധി മറികടക്കാൻ മാലദ്വീപിന് 6,300 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യൻ റഡാർ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും മാലദ്വീപിന് വിതരണം ചെയ്യും. യുപിഐ സംവിധാനം,റുപേ കാർഡ് എന്നിവയും ദ്വീപ് രാജ്യത്ത് നടപ്പിലാക്കും. വ്യാപാരം, ഡിജിറ്റലൈസേഷൻ, ധനകാര്യം തുടങ്ങിയ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളും സ്വീകരിച്ചിട്ടുണ്ട്.

Tags: Muizzu meetsBollywood celebritiesshilpa shettyIndia visitFEATURED2Muhammad MuizzuSonakshi
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies