ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം; ന്യൂസ് അവർ ചർച്ച പിതൃശൂന്യമായ മാദ്ധ്യമപ്രവർത്തനമെന്ന് കെ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം; ന്യൂസ് അവർ ചർച്ച പിതൃശൂന്യമായ മാദ്ധ്യമപ്രവർത്തനമെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 11:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംഘി ബന്ധം സത്യമോ എന്ന പേരിൽ സംഘടിപ്പിച്ച ന്യൂസ് അവർ ചർച്ചയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. മിതമായ ഭാഷയിൽ പറഞ്ഞാൽ ഇതാണ് പിതൃശൂന്യമായ മാദ്ധ്യമപ്രവർത്തനമെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചകളും ആർഎസ്എസ് ബന്ധമെന്ന പേരിൽ നിയമസഭയിൽ നടന്ന ആരോപണ പ്രത്യാരോപണങ്ങളുമായിരുന്നു ന്യൂസ് അവറിലെ ചർച്ച. ഇതിനിടെ മഞ്ചേശ്വരം കോഴക്കേസിൽ ഏഷ്യാനെറ്റും ഗൂഢാലോചനയിൽ ഭാഗമായിരുന്നുവെന്ന കെ സുരേന്ദ്രന്റെ ആരോപണവും പരാമർശിച്ചിരുന്നു. ഇതിന്റെ മറുപടിയായിട്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ ആയിരുന്നു ചർച്ചയിൽ അവതാരകൻ. ന്യൂസ് അവറിന്റെ സോഷ്യൽ മീഡിയ കാർഡ് പങ്കുവെച്ചുകൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ ആദ്യ പ്രതികരണം. ‘സംഘിബന്ധം സത്യമോ’ എന്ന ന്യൂസ് അവർ വിഷയവും അതിൽ രേഖപ്പെടുത്തിയിരുന്നു. “മിസ്റ്റർ വിനു വി ജോൺ, താങ്കൾ അന്തസ്സുള്ള ഒരു മാദ്ധ്യമപ്രവർത്തകനായിരുന്നെങ്കിൽ ഇന്നത്തെ പെയ്ഡ് അന്തിച്ചർച്ചയിൽ പേരിനെങ്കിലും ഒരു ബിജെപി വക്താവിനെ വിളിക്കണമായിരുന്നു. അതും ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെയുള്ള ഒരു കേസ് ചർച്ച ചെയ്യുമ്പോൾ. സംഘി എന്നൊക്കെ പറയുന്ന താങ്കൾക്ക് ഏതെങ്കിലും ഘട്ടത്തിൽ സുഡാപ്പി, കമ്മി, കൊങ്ങി എന്നൊക്കെ മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ അടിച്ചിറക്കാനുള്ള ധൈര്യം ഏതെങ്കിലും കാലത്തുണ്ടാവുമോ”യെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു.

താങ്കളടക്കം നാലു കോൺഗ്രസുകാർ ഏകപക്ഷീയമായി പുലമ്പിയ കാര്യങ്ങൾക്കെല്ലാം വസ്തുനിഷ്ഠമായ മറുപടിയുണ്ടെന്നും ഇതിന് മറുപടി ജനങ്ങളോട് പറയുമെന്നും കെ. സുരേന്ദ്രൻ കുറിച്ചു. ഇതിന് പിന്നാലെ വ്യാഴാഴ്ച (ഒക്ടോബർ 10) രാവിലെ 10 മണിക്ക് തൈക്കാടുളള ബിജെപി സംസ്ഥാന കാര്യാലയത്തിൽ വാർത്താസമ്മേളനം വിളിച്ചതായ അറിയിപ്പും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.

കോൺഗ്രസ് എംഎൽഎ ഡോ. മാത്യു കുഴൽനാടൻ, മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി ആസഫലി, രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ എന്നിവരായിരുന്നു ചർച്ചയിൽ പാനലിസ്റ്റുകളായി പങ്കെടുത്തത്. നിയമസഭയ്‌ക്ക് അകത്ത് നടക്കുന്ന ചർച്ചകളിൽ പുറത്തിരിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വം ഉത്തരമില്ലാതെ വലയുന്നുവെന്ന് അടക്കമുളള പരാമർശങ്ങൾ അവതാരകൻ നടത്തിയിരുന്നു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രൻ അടക്കം ആറ് ബിജെപി നേതാക്കളെയും കാസർകോഡ് ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയിരുന്നു. ഇതിന് പിന്നാലെ കെ സുരേന്ദ്രൻ കുറ്റക്കാരനാണെന്ന തരത്തിൽ ചിത്രീകരിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക പരിപാടിയും സംപ്രേഷണം ചെയ്തു. ഇതിനെതിരെ രാവിലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ പരസ്യമായി പ്രതികരിച്ചിരുന്നു.

മഞ്ചേശ്വരം കോഴക്കേസ് ഏഷ്യാനെറ്റിലെ സുഡാപ്പി മാദ്ധ്യമപ്രവർത്തകനായ ഒരാൾ കർണാടകത്തിലെ ഉൾവനത്തിൽ സുന്ദരയെ കൂട്ടിക്കൊണ്ടുപോയി ഫ്രെയിം ചെയ്തതാണെന്ന് ആയിരുന്നു കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയത്. ആസൂത്രിതമായ ഗൂഢാലോചന അതിന് പിന്നിൽ നടന്നുവെന്നും ബിജെപി അദ്ധ്യക്ഷൻ ആരോപിച്ചു. സിപിഎമ്മിലെ ഒരു വിഭാഗവും എതിർസ്ഥാനാർത്ഥിയായിരുന്ന വിവി രമേശും ഏഷ്യാനെറ്റ് ന്യൂസും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. എന്നെ കുറ്റവിമുക്തനാക്കിയതിൽ അവർക്ക് നല്ല ബുദ്ധിമുട്ടുണ്ട്. കോടതി വിധിക്ക് പിന്നാലെ അര മണിക്കൂർ വാർത്ത കൊടുത്തിരുന്നു. ഞങ്ങൾ പോരാടിയാണ് വിജയിച്ചതെന്നും ഒരു മാദ്ധ്യമ നൈതികതയും സാമാന്യനീതിയും ഇക്കാര്യത്തിൽ കാട്ടണമെന്നുമായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകൾ.

ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നത്. ആസൂത്രിതമായ ഗൂഢാലോചനയ്‌ക്ക് ഏഷ്യാനെറ്റിനെപ്പോലുളള ഉത്തരവാദിത്വപ്പെട്ട മാദ്ധ്യമം കൂട്ടുനിന്നുവെന്നത് നിർഭാഗ്യകരമായിപ്പോയെന്നും രാഷ്‌ട്രീയമാകാം പക്ഷെ നീചമായി വ്യക്തിഹത്യ ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

Tags: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴഏഷ്യാനെറ്റ് ന്യൂസ്Asianet NewsK Surendranvinu v johnbjp keralambjp state presidentകെ. സുരേന്ദ്രൻവിനു വി ജോൺ
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies