14,000 രൂപ മാസവാടകയുള്ള വീട് എടുത്തു; പടക്കം പൊട്ടിക്കുന്നതിന്റെ മറവിൽ വെടിയുതിർത്ത് പരിശീലിച്ചു; ബാബാ സിദ്ദിഖിന്റെ കൊലപാതകം ആസൂത്രിതമെന്ന് തെളിവുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

14,000 രൂപ മാസവാടകയുള്ള വീട് എടുത്തു; പടക്കം പൊട്ടിക്കുന്നതിന്റെ മറവിൽ വെടിയുതിർത്ത് പരിശീലിച്ചു; ബാബാ സിദ്ദിഖിന്റെ കൊലപാതകം ആസൂത്രിതമെന്ന് തെളിവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് പൊലീസ്. ഇതിനായി അക്രമികൾ മാസങ്ങൾ നീണ്ട പരിശീലനമാണ് നടത്തിയതെന്നും പൊലീസ് അറിയിച്ചു. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട മൂന്നാമത്തെ ആളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത മറ്റ് രണ്ട് പേരെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ബാബാ സിദ്ദിഖിനെ കൊലപ്പെടുത്തുന്നതിന് 15 ദിവസങ്ങൾക്ക് മുമ്പാണ് അക്രമികൾക്ക് തോക്കുകൾ ലഭിച്ചത്. ഇതുപയോഗിച്ച് കൃത്യമായ പരിശീലനങ്ങളും ഇവർ നടത്തിയിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് പിന്നീട് പൊലീസ് കണ്ടെടുത്തു. സിദ്ദിഖിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ഒരു മാസം മുമ്പ് തന്നെ കുർളയിലുള്ള വാടക വീട്ടിലേക്ക് അക്രമികൾ താമസം മാറിയിരുന്നു. 14,000 രൂപ മാസവാടകയുള്ള വീടാണ് ഇതിനായി അക്രമികൾ തെരഞ്ഞെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

ബാബാ സിദ്ദിഖിന്റെ വീടും പരിസരവും അക്രമികൾ നിരീക്ഷിച്ചു. തുടർന്ന് നവരാത്രി ആഘോഷങ്ങൾ നടക്കുന്ന സമയങ്ങളിൽ വെടിയുതിർക്കാനുള്ള പരിശീലനം ഇവർ നേടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പടക്കങ്ങൾ പൊട്ടുന്ന ശബ്ദത്തിനിടയിൽ വെടിയൊച്ച മറ്റുള്ളവർ ശ്രദ്ധിക്കില്ലെന്ന് അക്രമികൾ മനസിലാക്കിയിരുന്നു. 50,000 രൂപയാണ് ഓരോ കൊലയാളിക്കും ലഭിച്ചതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ ചുറ്റുപാടുകൾ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് സിദ്ദിഖിന് നേരെ വെടിയുതിർത്തത്. പിന്നിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. ലോറൻസ് ബിഷ്‌ണോയിലേക്കും അന്വേഷണം നീളുന്നുണ്ട്. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Tags: DeathMurderBaba Siddique
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies