ദീർഘകാലമായി നിലനിൽക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല: അലഹബാദ് ഹൈക്കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീർഘകാലമായി നിലനിൽക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല: അലഹബാദ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 04:11 pm IST
FacebookTwitterWhatsAppTelegram

പ്രയാഗ്‌രാജ്: ദീർഘകാലമായി നിലനിൽക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗത്തിന് തുല്യമാകില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു .

സ്ത്രീയുമായി ദീർഘകാലമായി നിലനിൽക്കുന്ന സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ഐപിസി 375-ാം വകുപ്പിൽ നിർവചിക്കുന്ന അർഥത്തിൽ ബലാത്സംഗമായി കാണാനാകില്ലെന്നു കോടതി പറഞ്ഞു . ഇതിനെ തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് മൊറാദാബാദ് സ്വദേശിയായ യുവാവിനെതിരായ ക്രിമിനൽ നടപടികൾ കോടതി റദ്ദാക്കി.

ശ്രേയ് ഗുപ്ത എന്നയാൾ സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് അനീഷ് കുമാർ ഗുപ്ത യാണ് മൊറാദാബാദിലെ കോടതിയുടെ മുമ്പാകെ ഹർജിക്കാരനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിയത്.

തന്റെ ഭർത്താവിന്റെ മരണശേഷം വിവാഹ വാഗ്‌ദാനം നൽകി ശ്രേയ് ഗുപ്ത താനുമായി ശാരീരിക ബന്ധം സ്ഥാപിച്ചതായി ആരോപിച്ച് ഒരു യുവതി പരാതി നൽകുകയായിരുന്നു. തന്നെ വിവാഹം കഴിക്കാമെന്ന് ഗുപ്ത പലതവണ വാക്ക് നൽകിയിരുന്നെങ്കിലും പിന്നീട് വാഗ്ദാനം ലംഘിച്ച് മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം നടത്തിയെന്നും അവർ പരാതിപ്പെട്ടു.തങ്ങൾ അടുത്തിടപഴകുന്ന ഒരു വീഡിയോ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഗുപ്ത 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായും അവർ ആരോപിച്ചു.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 376 (ബലാത്സംഗം), സെക്ഷൻ 386 (കൊള്ളയടിക്കൽ) എന്നിവ പ്രകാരം ഹരജിക്കാരനെതിരേ രെജിസ്റ്റർ ചെയ്ത എഫ് ഐ ആറും കുറ്റപത്രവുമാണ് വിചാരണക്കോടതി പരിഗണിച്ചത്. എന്നാൽ ഈ കുറ്റപത്രവും മുഴുവൻ ക്രിമിനൽ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി) 482 പ്രകാരം പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വസ്തുതകൾ പരിശോധിച്ച കോടതി, വിധവയായ പരാതിക്കാരിയും പ്രതിയും പരാതിക്കാരിയുടെ ഭർത്താവ് ജീവിച്ചിരിക്കുമ്പോഴുൾപ്പെടെ ഏകദേശം 12-13 വർഷത്തോളം ഉഭയസമ്മതപ്രകാരമുള്ള ശാരീരികബന്ധം പുലർത്തിയിരുന്നതായി നിരീക്ഷിച്ചു.

തന്നേക്കാൾ വളരെ പ്രായം കുറഞ്ഞതും തന്റെ പരേതനായ ഭർത്താവിന്റെ ബിസിനസ്സിലെ ജീവനക്കാരനുമായ ഹർജിക്കാരൻ ശ്രേയ് ഗുപ്തയുടെ മേൽ പരാതിക്കാരിയായ സ്ത്രീ അനാവശ്യ സ്വാധീനം ചെലുത്തിയതായി കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി ഗുപ്തയ്‌ക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കി.

Tags: Allahabad high court
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies