ഡീൽ Or നോ ഡീൽ! ചേലക്കരയിൽ രമ്യയെ മാറ്റണം, പാലക്കാട് DMK സ്ഥാനാർത്ഥിയെ പിൻവലിക്കാം; ഓഫറുമായി അൻവർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡീൽ Or നോ ഡീൽ! ചേലക്കരയിൽ രമ്യയെ മാറ്റണം, പാലക്കാട് DMK സ്ഥാനാർത്ഥിയെ പിൻവലിക്കാം; ഓഫറുമായി അൻവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 05:32 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്-ചേലക്കര ഉപതെരഞ്ഞെടുപ്പ് ഡീൽ മുന്നോട്ടുവച്ച് പി.വി അൻവർ. ഡിഎംകെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ രം​ഗത്തെത്തിയെന്നാണ് അൻവർ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിൽ കോൺ​ഗ്രസിന് മുൻപിൽ പുതിയൊരു ഡീൽ വച്ചിരിക്കുകയാണ് അൻവർ. പാലക്കാട് യുഡിഎഫിനെ പിന്തുണയ്‌ക്കാമെന്നും ചേലക്കരയിൽ ഡിഎംകെ സ്ഥാനാർത്ഥിയെ കോൺ​ഗ്രസ് പിന്തുണയ്‌ക്കണമെന്നുമാണ് അൻവറിന്റെ ആവശ്യം.

ചേലക്കരയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ രമ്യാ ഹരിദാസിനെ പിൻവലിക്കണമെന്നാണ് പിവി അൻവർ യുഡിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്, പകരം ഡിഎംകെ സ്ഥാനാർത്ഥിയെ കോൺ​ഗ്രസ് പിന്തുണയ്‌ക്കണം. അങ്ങനെയെങ്കിൽ പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തയ്യാറാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്‌ക്കാമെന്നുമാണ് അൻവറിന്റെ വാ​ഗ്ദാനം.

യുഡിഎഫ് നേതാക്കളുമായി ഇപ്പോഴും ചർച്ചകൾ നടത്തുന്നുണ്ടെന്നും അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അൻവർ പ്രതികരിച്ചു. തീരുമാനം വൈകിയാൽ ഈ കപ്പൽ പോകും. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിച്ച ചരിത്രം നേരത്തെയും ഉണ്ടായിട്ടുണ്ട്. ചേലക്കരയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ യുഡിഎഫുകാർ പോലും തള്ളിപ്പറയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു. പിണറായിസത്തെ എതിർക്കാനാണ് ഈ ഡീലെന്നും യുഡിഎഫിൽ ചേരാനുള്ള നീക്കമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ പ്രിയങ്കയെ പിന്തുണയ്‌ക്കുമെന്ന് നേരത്തെ തന്നെ അൻവർ വ്യക്തമാക്കിയിട്ടുണ്ട്.

പിണറായി വിജയന്റെ അരുമയും ഇടതുനേതാവുമായിരുന്ന പിവി അൻവർ അടുത്തിടെയാണ് സിപിഎമ്മുമായി പിണങ്ങി പാർട്ടിയിൽ നിന്ന് പുറത്തുപോയത്. ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും പിണറായി വിജയനുമെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു അൻവറിന്റെ പുറത്തുപോകൽ. നിലമ്പൂരിൽ നിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പിവി അൻവറിനെ സിപിഎമ്മും തള്ളിപ്പറഞ്ഞതോടെ ഡിഎംകെ എന്ന പേരിൽ രാഷ്‌ട്രീയ കൂട്ടായ്മ പ്രഖ്യാപിക്കുകയായിരുന്നു എംഎൽഎ. കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വയനാട് ഒഴികെയുള്ള സീറ്റുകളിൽ ഡിഎംകെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട് എം.എം മിൻഹാജ്, ചേലക്കര എൻ.കെ സുധീർ എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. ഡീൽ നടക്കുകയാണെങ്കിൽ പാലക്കാട് സ്ഥാനാർത്ഥിയെ അൻവർ പിൻവലിക്കും.

Tags: PalakkaddmkudfPV Anvar MLA
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies