തിയേറ്ററിൽ പച്ച തൊട്ടില്ല, ഒടിടിക്കും വേണ്ട? വെളിച്ചം കാണാൻ കാത്തിരിക്കുന്ന മലയാള ചിത്രങ്ങൾ,കളക്ഷനും അറിയാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തിയേറ്ററിൽ പച്ച തൊട്ടില്ല, ഒടിടിക്കും വേണ്ട? വെളിച്ചം കാണാൻ കാത്തിരിക്കുന്ന മലയാള ചിത്രങ്ങൾ,കളക്ഷനും അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 09:58 pm IST
Facebook
Twitter
WhatsAppTelegram

റിലീസിന് പിറ്റേന്ന് മുതൽ വിജയാഘോഷം നടത്തി, ഹിറ്റെന്ന് പ്രചരിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഇന്ന് മലയാളത്തിൽ പുറത്തിറങ്ങുന്നുണ്ട്. വമ്പൻ താരങ്ങളെ അണിനിരത്തി വ്യാപക പ്രെമോഷൻ പരിപാടികൾ നടത്തിയിട്ടും തിയേറ്ററിൽ പച്ചതൊടാതെ പോയ മിക്ക ചിത്രങ്ങളെയും വാങ്ങാൻ ഒടിടിക്കാർക്കും താത്പ്പര്യമില്ല. അങ്ങനെ മാസങ്ങളായി വെളിച്ചം കാണാൻ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.സാക്നിൽക് പ്രകാരമുള്ള കളക്ഷനുകളും എത്രയെന്ന് കാണാം.

ആ പട്ടികയിലെ ഒന്നാമത്തെ ചിത്രം ഫൂട്ടേജാണ്. മഞ്ജുവാര്യർ പ്രധാന കഥാപാത്രമായ ചിത്രം ഓ​ഗസ്റ്റ് 23നാണ് തിയേറ്ററിലെത്തിയത്. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാന ചെയ്ത ചിത്രം തിയേറ്ററിൽ കൂപ്പുകുത്തി. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും പ്രധാന കഥാപാത്രങ്ങളായ ചിത്രം ആ​ഗോള തലത്തിൽ നേടിയത് 41 ലക്ഷമാണെന്ന് സാക്നിൽക് റിപ്പോർട്ട്. ഇതുവരെ ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

ഭാവനയുടെ ഹണ്ടിന്റെ അവസ്ഥയും പരിതാപകരമായിരുന്നു.ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ ദുരന്തമായി. 32 ലക്ഷമാണ് ആ​ഗോള കളക്ഷൻ. ഫൂട്ടേജിനാെപ്പമാണ് റിലീസ് ചെയ്തത്. അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനുമോ​ഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. ഓ​ഗസ്റ്റ് 23നായിരുന്നു റിലീസ്. ഒടിടിയിൽ ആരും വാങ്ങിയിട്ടില്ല ഇതുവരെ.

സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രം രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ഒരുക്കിയത്. രാജേഷ്‌ മാധവനും ചിത്രാ നായരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 26 ലക്ഷം മാത്രം നേടിയ ചിത്രം വൻ ദുരന്തമായി. ഇതുവരെ ഒരു ഒടിടിയും എടുത്തിട്ടില്ല. സംവിധായകനെതിരെ നിർമാതാവും അണിയറ പ്രവർത്തകരും രംഗത്ത് വരികയും ചെയ്തിരുന്നു.

മജു സംവിധാനം ചെയ്ത പെരുമാനിയും ഒടിടിക്കാർക്ക് വേണ്ട. സണ്ണി വെയ്ൻ, ലുക്മാൻ, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്,നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണൻ എന്നിവർ‌ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ഒരു പരീക്ഷണം കൂടിയായിരുന്നു.63 ലക്ഷമായിരുന്നു കളക്ഷൻ നേടിയത്.

മീര ജാസ്മിൻ, അശ്വിൻ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്ത പാലും പഴവും തിയേറ്ററിൽ ചലനമുണ്ടാക്കിയില്ല. 64 ലക്ഷമാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ഫൂട്ടേജ്,ഹണ്ട് എന്നീ ചിത്രങ്ങൾക്കൊപ്പമായിരുന്നു റിലീസ്.ഒടിടി സ്ട്രീമിംഗിന് ഇനിയും കാത്തിരിക്കണം.

അഭയകുമാർ കെ സംവിധാനം ചെയ്ത ‘സീക്രട്ട് ഹോമും ഒടിടി റിലീസിന് കാത്തിരിക്കുയാണ്. ക്രൈം ഡ്രാമാ ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. 25 ലക്ഷം മാത്രമാണ് നേടാനായത്.

ഇക്കൂട്ടത്തിൽ ഭേദപ്പെട്ട കളക്ഷൻ നേടിയത് മറിമായം ടീമിന്റെ പഞ്ചായത്ത് ജെട്ടി എന്ന ചിത്രമായിരുന്നു. 1.03 കോടിയായിരുന്നു കളക്ഷൻ.മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ മറിമായം പരമ്പരയിലെ ഏവരും പ്രത്യക്ഷപ്പെട്ടിരുന്നു. മോശമല്ലാത്ത പ്രതികരണം നേടിയെങ്കിലും കളക്ഷനിൽ പ്രതിഫലിച്ചില്ല. ഒടിടി റിലീസും എന്നെന്ന് അറിയില്ല

Tags: OTTMoviesmalayalamRELEASEdelay
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies