സിനിമയിൽ കാണുന്നത് പോലെ വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ്, തിരിച്ചുപോയി; പി പി ദിവ്യയുടെ അതിരു വിട്ട പെരുമാറ്റത്തിൽ മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയിൽ കാണുന്നത് പോലെ വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ്, തിരിച്ചുപോയി; പി പി ദിവ്യയുടെ അതിരു വിട്ട പെരുമാറ്റത്തിൽ മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 10:40 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ നവീൻ ബാബു വളരെ സ്‌ന്തോഷത്തോടെയാണ് പങ്കെടുത്തതെന്നും, എന്നാൽ ദിവ്യയുടെ പ്രസംഗം കഴിഞ്ഞതോടെ അദ്ദേഹം കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും പൊലീസിന് മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ. സിനിമകളിൽ കാണുന്നത് പോലെ ദിവ്യ വന്ന് വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ്, തിരിച്ചുപോയി എന്നാണ് ഒരു ജീവനക്കാരി മൊഴി നൽകിയത്.

യാത്രയയപ്പ് ചടങ്ങ് പൂർത്തിയായ ശേഷം നവീൻ ബാബു ജില്ലാ കളക്ടറെ കണ്ടിരുന്നു. ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും നവീൻ ബാബു സംസാരിച്ചിരുന്നു. 15 മിനിറ്റോളം സമയം ഇരുവരും സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കളക്ടറേറ്റിൽ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് നവീൻ ബാബു ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്നത്.

നവീൻ ബാബുവിനെ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള മുനീശ്വരൻ കോവിലിൽ എത്തിച്ച ഡ്രൈവർ എം.ഷംസുദ്ദീന്റെ മൊഴിയും കേസിൽ നിർണായകമാകും. കാറിൽ ദു:ഖിതനായിട്ടാണ് നവീൻ ബാബു ഇരുന്നതെന്ന് ഷംസുദ്ദീൻ മൊഴി നൽകിയിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെയാണ് കോവിലിന് സമീപം ഇറക്കി വിടുന്നത്. കാസർകോട് നിന്നും സുഹൃത്ത് വരാനുണ്ടെന്നും, അതിനാൽ ഇവിടെ ഇറക്കിയാൽ മതിയെന്നുമാണ് നവീൻ ഷംസുദ്ദീനോട് പറഞ്ഞത്. രാത്രിയുള്ള മലബാർ എക്‌സ്പ്രസിനാണ് നവീൻ ബാബു ടിക്കറ്റ് എടുത്തിരുന്നത്. രാത്രി 8.55നാണ് ട്രെയിൻ സ്റ്റേഷൻ വിടുന്നത്. രാത്രി എട്ട് മണി വരെ സ്റ്റേഷന്റെ സമീപപ്രദേശങ്ങളിൽ തന്നെ നവീൻ ഉണ്ടായിരുന്നു. എന്നാൽ സ്റ്റേഷനിലേക്കോ പ്ലാറ്റ്‌ഫോമിലേക്കോ എത്തിയില്ല.

മൊബൈൽ സിഗ്നൽ പരിശോധിച്ചപ്പോൾ രാത്രി എട്ട് മണിക്ക് ശേഷമാണ് റെയിൽവേ സ്‌റ്റേഷന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ നമ്പർ പുറത്ത് പോകുന്നത്. എസി കമ്പാർട്ട്‌മെന്റിലെ 17ാം നമ്പർ ബെർത്തായിരുന്നു നവീൻ ബാബുവിന്റേത്. ചെങ്ങന്നൂരിലേക്കുള്ള നവീനിന്റെ ടിക്കറ്റ് എമർജൻസി കോട്ടയിൽ ഉള്ളതായിരുന്നു. ടിടിഇ പരിശോധനയ്‌ക്ക് എത്തിയപ്പോൾ ബെർത്തിൽ യാത്രക്കാരൻ ഉണ്ടായിരുന്നില്ല. രണ്ട് സ്‌റ്റേഷൻ പിന്നിട്ട ശേഷവും ബുക്ക് ചെയ്ത ആൾ എത്തിയില്ലെങ്കിൽ ബെർത്ത് മറ്റുള്ളവർക്ക് അലോട്ട് ചെയ്ത് നൽകും. ട്രെയിൻ നാല് സ്‌റ്റേഷൻ പിന്നിട്ട് കോഴിക്കോട് എത്തിയ ശേഷമാണ് റിസർവേഷൻ പട്ടികയിലുള്ള മറ്റൊരു യാത്രക്കാരനായി സീറ്റ് അനുവദിച്ച് നൽകിയത്.

Tags: PoliceFEATURED2Naveen babuP P Divya
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies